Second edit

കൊലപാതക രാഷ്ട്രീയം

രാഷ്ട്രീയലക്ഷ്യങ്ങള്‍ വച്ച്് പൗരന്‍മാരെ നിയമവിധേയമല്ലാത്ത വഴികളിലൂടെ ഇല്ലാതാക്കുന്നതില്‍ ഉത്തര കൊറിയയോടൊപ്പമുള്ളത് വഌദിമിര്‍ പുടിന്റെ റഷ്യയാണ്. ബ്രിട്ടിഷ് ചാരസംഘടനയായ എംഐആറിനു വേണ്ടി ചാരപ്പണിയെടുത്തിരുന്ന സെര്‍ജൈ സ്‌ക്രിപലിനെ ഈയിടെ റഷ്യന്‍ ഏജന്റുമാര്‍ ബ്രിട്ടനില്‍ വച്ച് വിഷംകൊടുത്ത് കൊല്ലാന്‍ നോക്കിയത് വലിയ വിവാദമായിരുന്നു. ബ്രിട്ടനും റഷ്യയും തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് അയാള്‍ ലണ്ടനില്‍ താമസം തുടങ്ങിയത്.
ഇത്തരം നിയമലംഘനങ്ങള്‍ പുടിന്റെ റഷ്യയില്‍ ആദ്യത്തേതല്ല. പുടിന്റെ വിമര്‍ശകനായി മാറിയ മുന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെന്‍കോയെ 2006ല്‍ ലബ്‌നാനില്‍ വച്ചു വധിച്ചത് ഒരു റേഡിയോ ആക്റ്റീവ് വിഷം ഉപയോഗിച്ചാണ്.
മാഫിയാസംഘങ്ങളുടെ സഹായത്തോടെയാണ് പലപ്പോഴും ഇത്തരം കൊലകള്‍. 2015ല്‍ പ്രതിപക്ഷ നേതാവായ ബോറിസ് നെംസോവിനെ വെടിവച്ചുകൊന്നത് ചെചന്‍ യുദ്ധപ്രഭുവായ റംസാന്‍ കാദിറോവിന്റെ കിങ്കരന്‍മാരാണ്. കാദിറോവ് പുടിന്റെ കാരുണ്യത്തിലാണ് ചെചന്‍ പ്രസിഡന്റായി തുടരുന്നത്.
എപ്പോഴും തള്ളിപ്പറയാവുന്ന സായുധവിഭാഗങ്ങളെ ഉപയോഗിക്കുന്നതില്‍ റഷ്യ മുന്നിട്ടുനില്‍ക്കുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദിനു വേണ്ടി യുദ്ധം ചെയ്യുന്നത് റഷ്യന്‍ കൂലിപ്പടയാളികളാണ്. അവര്‍ക്ക് ചെലവു കൊടുക്കുന്നതോ പുടിന്റെ അടുത്ത സുഹൃത്തായ ഒരാളും.
സ്‌ക്രിപലിനു നേരെ നടന്ന വധശ്രമത്തില്‍ ബ്രിട്ടിഷ് ഭരണകൂടം ശക്തിയായി പ്രതിഷേധിച്ചെങ്കിലും പേരിനു ചില നടപടികളേ പ്രതീക്ഷിക്കേണ്ടൂ. റഷ്യയില്‍ നിന്ന് ഡോളര്‍ ചാക്കുകളുമായി വന്ന വലിയ തട്ടിപ്പുകാരാണ് ലണ്ടന്‍ നഗരത്തിലെ കൊട്ടാരങ്ങള്‍ക്കു മോഹവില നല്‍കുന്നത്.
Next Story

RELATED STORIES

Share it