kannur local

കൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ പിണറായി തീരുമാനിക്കണമെന്ന് കെപിഎ മജീദ്

തൃശൂര്‍: കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിക്കണമെങ്കില്‍ സിപിഎമ്മും പിണറായി വിജയനും തീരുമാനിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അഭിപ്രായപ്പെട്ടു.
സിപിഎം കൊലപാതക രാഷ്ട്രീയത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ യുഡിഫ് തൃശൂര്‍ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാപ്പകല്‍ സമരം കോര്‍പ്പറേഷനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഏത് രാഷ്ട്രീയ കൊലപാതകം നടന്നാലും ഒരു ഭാഗത്ത് സിപിഎം ആണ്. പി ജയരാജന്റെ അറിവില്ലാതെ മുഖ്യമന്ത്രി പിണറായിയുടെ സമ്മതമില്ലാതെ കണ്ണൂരില്‍ ഒരു കൊലപാതകവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടമാണിതെന്ന് ഓര്‍മപ്പെടുത്തുന്നതാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ തോല്‍വി എങ്ങനെ ഉണ്ടായി എന്നല്ല  നാം പരിശോധിക്കേണ്ടത്. ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തിയതിന്റെ വഴികളെക്കുറിച്ചാണ് ചിന്തിക്കേണ്ടതെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.  ജോസ് കാട്ടൂക്കാരന്‍ അധ്യക്ഷത വഹിച്ചു.
ചാവക്കാട്: യുഡിഎഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാപകല്‍ സമരം ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു.
മുസ്്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആര്‍ വി അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു. ടി വി ചന്ദ്രമോഹന്‍, ജോസഫ് ചാലിശേരി, സി എ മുഹമ്മദ് റഷീദ്, കെ നവാസ്, രോഹിത്ത്, പി കെ അബൂബക്കര്‍ ഹാജി, പി യതീന്ദ്രദാസ്, എ കെ അബ്ദുല്‍ കരീം, ലൈലാ മജീദ്, കെ ഡി വീരമണി, എം വി ഹൈദറാലി, വി കെ ഫസലുല്‍ അലി, കെ വി ഷാനവാസ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, കെ പി ഉമ്മര്‍, ഹസീന താജുദ്ദീന്‍, ഇര്‍ഷാദ് കെ ചേറ്റുവ, ആന്റോ തോമസ്, തെക്കരകത്ത് കരീം ഹാജി, ജലീല്‍ വലിയകത്ത്, വി കെ ഷാഹുഹാജി, ഫൈസല്‍ ചാലില്‍, കെ വി അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. ഇന്ന് രാവിലെ നടക്കുന്ന സമാപന സമ്മേളനം മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്യും.
ചേലക്കര: ചേലക്കരയില്‍ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി രാപ്പകല്‍ സമരം ആരംഭിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ അബ്ദുള്‍ റഷീദ് ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it