കൊലപാതകത്തിന് തുമ്പായില്ല; കുടുംബം നിരാഹാരമനുഷ്ഠിച്ചു

കോഴിക്കോട്: നിലമ്പൂര്‍ കുറുംബലങ്ങോട് വെള്ളിമുറ്റം ബാവക്കുത്ത് ഹൈദ്രുവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈദ്രുവിന്റെ ഭാര്യ ആയിഷുമ്മയും ഏഴു മക്കളുമടങ്ങുന്ന കുടുംബം കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിന് മുമ്പില്‍ നിരാഹാരമനുഷ്ഠിച്ചു. കാലികളെ മേയ്ക്കാന്‍ പോയ ഹൈദ്രുവിനെ 2005 ജൂലൈ 18നാണ് ഏറമ്പാടം ഫോറസ്റ്റ് ഓഫിസിന്റെ അധീനതയിലുള്ള താല്‍ക്കാലിക ഷെഡിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവം കൊലയാണെന്ന സംശയത്തില്‍ പോലിസ് അന്വേഷിച്ചെങ്കിലും 13 വര്‍ഷമായി ഇനിയും കൊലയാളികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരോടൊപ്പം കുടുംബം അനിശ്ചിതകാല നിരാഹാരസമരത്തിനെത്തിയത്. ശരിയായ അന്വേഷണം നടക്കാത്തതാണ് പ്രതികളെ ഇനിയും കണ്ടെത്താനാവാത്തതിന് കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പറഞ്ഞു.
ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാവുമെന്ന ക്രൈംബ്രാഞ്ചിന്റെ ഉറപ്പിന്‍മേല്‍ ആയിശുമ്മയും കുടുംബവും സമരസമിതിയും സമരം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it