kannur local

കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെ : ബിജെപി



കണ്ണൂര്‍: പയ്യന്നൂരിലെ കക്കംപാറയില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊന്നതിന് പിന്നില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചനയാണെന്ന്് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെയും നേതാക്കളെയും വകവരുത്താന്‍ മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ സിപിഎം ഉന്നതതല ഗുഡാലോചന നടത്തുന്നത് പോലിസിലെ ഉന്നതര്‍ക്ക് വിവരം ലഭിച്ചിട്ടും കൃത്യമായ നടപടി സ്വീകരിക്കാത്തതിനാലാണ് ഇപ്പോള്‍ ഇത്തരം കൊല നടന്നത്. ജില്ലാ ഭരണകൂടവും പോലിസും നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ബി ടീമായാണ് പോലിസ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ സിപിഎമ്മിന്റെയോ പോഷകസംഘടനകളുടെയോ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഇതിന് മുമ്പും സിപിഎം ചോരക്കളമൊരുക്കിയിട്ടുണ്ട്. നേതാക്കള്‍ കണ്ണൂരിലെത്തുമ്പോള്‍ തങ്ങളുടെ അക്രമണോല്‍സുകത വെളിവാക്കാനാണ് എന്‍ജിഒ യൂനിയന്‍ സമ്മേളനം നടക്കുമ്പോള്‍ ഇത്തരം കൊല നടത്തിയത്. സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ പങ്കില്ലെന്നുകണ്ട് പോലിസ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വ്യക്തിയാണ് കൊല്ലപ്പെട്ട ബിജുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it