Flash News

കൊലപാതകം മതത്തിന്റെ പേരിലായാലും കുറ്റകൃത്യം: സുപ്രിംകോടതി

കൊലപാതകം മതത്തിന്റെ പേരിലായാലും കുറ്റകൃത്യം: സുപ്രിംകോടതി
X
ന്യൂഡല്‍ഹി: ഒരു വ്യക്തി കൊല്ലപ്പെടുന്നത് മതത്തിന്റെ പേരിലാെണന്നത് കുറ്റകൃത്യത്തെ ന്യായീകരിക്കാവുന്ന കാരണമല്ലെന്ന് സുപ്രിംകോടതി. മൂന്നു വര്‍ഷത്തിനു മുമ്പ് മുംബൈയില്‍ ശെയ്ഖ് മുഹ്‌സിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.


മുസ്‌ലിം യുവാവിനെതിരേ ആക്രമണം നടന്നത് വ്യക്തിപരമായ കാരണം കൊണ്ടല്ലെന്നും ഇയാളുടെ മതമാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
ഹൈക്കോടതി നിരീക്ഷണത്തിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ച ജസ്റ്റിസ് എസ് എ ബോധെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച്, കോടതികള്‍ രാജ്യത്തിന്റെ ബഹുസ്വരതയെ കുറിച്ച് ബോധവാന്‍മാരാവണമെന്നും ആവശ്യപ്പെട്ടു.
ന്യായാധിപന്‍മാര്‍ സ്വന്തം നിലയ്ക്ക് പക്ഷപാതപരമായ നിരീക്ഷണങ്ങള്‍ നടത്തരുതെന്നും ഫെബ്രുവരി 8 ന് നടത്തിയ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഇന്ന് വിചാരണക്കോടതി മുമ്പാകെ ഹാജരാവണമെന്നും കോടതി പറഞ്ഞു.
2014 ജൂണ്‍ 2നാണ് ഹിന്ദു രാഷ്ട്രസേനയുടെ യോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന 23 പേരടങ്ങുന്ന സംഘം ശെയ്ഖ് മുഹ്‌സിന്‍ എന്ന യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
മുഹ്‌സിന്‍ ധരിച്ചിരുന്ന പച്ചനിറത്തിലുള്ള ഷര്‍ട്ടും താടിയുമാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
Next Story

RELATED STORIES

Share it