കൊലപാതകം: ബിഎസ്പി മുന്‍ എംഎല്‍എക്കെതിരേ എന്‍എസ്എ ചുമത്തി

ഗാസിയാബാദ്:  ബിജെപി നേതാവ് ഗജേന്ദ്ര ഭാട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ ബിഎസ്പി എംഎല്‍എ അമര്‍പാല്‍ ശര്‍മയ്‌ക്കെതിരേ പോലിസ് ദേശീയ സുരക്ഷാ നിയമ(എന്‍എസ്എ) പ്രകാരം കേസെടുത്തു. കേസില്‍ കഴിഞ്ഞ സപ്തംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് ശര്‍മ. ഭാട്ടി വെടിയേറ്റു മരിച്ച കേസില്‍ ശര്‍മ കീഴടങ്ങുകയായിരുന്നു. എന്‍എസ്എ ചുമത്തിയ സാഹചര്യത്തില്‍ ഒരു വര്‍ഷം ശര്‍മയ്ക്ക് ജയിലില്‍ കഴിയേണ്ടിവരും. ശര്‍മയ്ക്ക് ജാമ്യം അനുവദിച്ചാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാവുമെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം എന്‍എസ്എ ചുമത്തിയത്. ജില്ലാ മജിസ്‌ട്രേറ്റ് പോലിസ് റിപോര്‍ട്ട് അംഗീകാരത്തിനായി സംസ്ഥാന സര്‍ക്കാരിനയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഭാട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. ഭാട്ടിയെ കൊലപ്പെടുത്താന്‍ ശര്‍മ തങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കിയെന്ന് അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലിനിടെ പോലിസിന് മൊഴി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it