കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍

തൊടുപുഴ: മൂലമറ്റം മൂന്നുങ്കവയല്‍ ജോമോന്‍ (31) കൊലക്കേസിലെ മുഖ്യപ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂന്നുങ്കവയല്‍ തോട്ടുചാലില്‍ ജെറീഷാണ് (32) ജീവനൊടുക്കിയത്.
ബുധനാഴ്ച ഇടതൊട്ടിയില്‍ ജോമോനെ കൊല്ലപ്പെട്ട നിലയില്‍ വീടിനു സമീപത്തെ തോട്ടില്‍ കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയത് സുഹൃത്തും ബന്ധുവുമായ ജെറീഷാണെന്നു പോലിസിനു വ്യക്തമായിരുന്നു. കൊലക്കേസില്‍ ജെറീഷിന്റെ പിതാവ് തോമസും മാതാവ് ലീലാമ്മയും റിമാന്‍ഡിലാണ്. ഒളിവിലായിരുന്ന ജെറീഷിനായി പോലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തൃശൂരിലെ ബന്ധുവീട്ടില്‍ ഇയാള്‍ ജീവനൊടുക്കിയ വിവരം ലഭിച്ചത്.
ജെറീഷിന്റെ മാതാവ് ലീലാമ്മയുടെ ബന്ധു കാക്കനാട്ട് പരേതനായ ജോണിന്റെ ഭാര്യ മേരിയുടെ പീച്ചിയിലുള്ള വീട്ടില്‍ പ്രതി ശനിയാഴ്ച രാത്രിയില്‍ എത്തി. ഭക്ഷണം കഴിച്ചശേഷം വീട്ടിലെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ നാട്ടില്‍ കുറച്ചു പ്രശ്‌നങ്ങള്‍ ഉണ്ടെന്നു പറഞ്ഞിരുന്നു. പ്രശ്‌നങ്ങളാണെങ്കില്‍ ഇവിടെ നില്‍ക്കേണ്ട എന്നുപറയുകയും നാളെ രാവിലെ തന്നെ പൊയ്‌ക്കോളാമെന്ന് ജെറീഷ് സമ്മതിക്കുകയും ചെയ്തു. ജെറീഷ് കിടന്നുറങ്ങുന്നതു കണ്ടിട്ടാണ് രാവിലെ മേരി പള്ളിയില്‍ പോയത്. എന്നാല്‍, പള്ളിയില്‍ പോയി തിരിച്ചുവരുമ്പോള്‍ പറമ്പിലെ കശുമാവില്‍ ജെറീഷിനെ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഉടന്‍തന്നെ മറ്റു ബന്ധുക്കളെയും പീച്ചി പോലിസ് മുഖേന കാഞ്ഞാര്‍ പോലിസിലും വിവരമറിയിച്ചു. കാഞ്ഞാര്‍ സി ഐ മാത്യു ജോര്‍ജും സംഘവും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ജെറീഷ് ജോമോനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജെറീഷിന്റെ പിതാവ് ലോട്ടറി വില്‍പനക്കാരിയായ പട്ടികജാതിക്കാരി സ്ത്രീയെ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യം നില്‍ക്കാന്‍ പറഞ്ഞപ്പോള്‍, ജോമോന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമായത്. ജെറീഷിന്റെ വീട്ടില്‍ കയറി പോലിസ് പരിശോധിച്ചപ്പോള്‍ തറയില്‍ രക്തവും സമീപത്ത് രക്തം പുരണ്ട തുണിയും കിടക്കുന്നതു കണ്ടു.
സമീപപ്രദേശങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ തോടിനു സമീപത്തുനിന്നായി ഒരു ലുങ്കി കണ്ടെത്തുകയും ചെയ് തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാ ണ് തോട്ടില്‍ ജോമോന്റെ മൃതദേഹം കണ്ടെത്തിയത്. ഇതേ ത്തുടര്‍ന്ന് ജെറീഷിന്റെ വീട്ടിലെത്തി പിതാവ് തോമസിനെയും മാതാവ് ലീലാമ്മയെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തു. മകന്‍ ജെറീഷ് ജോമോനെ കൊന്നതാണെന്നും താനും മകനും കൂടി മൃതദേഹം വലിച്ചുകൊണ്ടുവന്ന് തോട്ടില്‍ ഇടുകയായിരുന്നെന്നും തോമസ് സമ്മതിച്ചു. മുറിയിലെ രക്തക്കറ മാതാവു കഴുകിക്കളഞ്ഞതാണെന്നും പറഞ്ഞു. ജോമോന്റെ ശരീരത്തില്‍ കശാപ്പുകത്തിയുടെ കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it