കൊലക്കേസ് പ്രതിയായ പൂജാരി വാഹനമോഷണ കേസില്‍ അറസ്റ്റില്‍

തൃശൂര്‍: കൊലക്കേസ് പ്രതി വാഹനമോഷണക്കേസില്‍ നെടുപുഴ പോലിസിന്റെ പിടിയിലായി. കോഴിക്കോട് കുറ്റിയാടി സ്വദേശി മേലാര്‍മല്‍ വീട്ടില്‍ ദുര്‍ഗാ പ്രസാദ് ആണ് അറസ്റ്റിലായത്. നെടുപുഴ നാങ്കുളം അമ്പലപരിസരത്തുനിന്ന് വാരിയം രാമചന്ദ്രന്റെ മാരുതി വാഗണര്‍ കാര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
നാങ്കുളം അമ്പലത്തിലെ പൂജാരിയായ ഇയാള്‍ രാമചന്ദ്രനുമായി സൗഹൃദം സ്ഥാപിച്ചശേഷം വാഹനം ഓടിക്കാനായി വാങ്ങിയശേഷം ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കിയാണ് മോഷണം നടത്തിയത്. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബാംഗ്ലിയിലെ മലയാളി അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായി കഴിയുന്നതിനിടെ നെടുപുഴ എസ്‌ഐ കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കൊണ്ടോട്ടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊലക്കേസ് പ്രതിയാണിയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it