kannur local

കൊലക്കേസില്‍ യുഎപിഎ ന്യായീകരിച്ച് സ്ഥലംമാറ്റപ്പെട്ട കണ്ണൂര്‍ എസ്പി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധം ഉള്‍പ്പെടെ ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ യുഎപിഎ ചുമത്തിതില്‍ യാതൊരു അപാകതയുമില്ലെന്ന് സ്ഥലംമാറ്റപ്പെട്ട കണ്ണൂര്‍ ജില്ലാ പോലിസ് മുന്‍ ചീഫ് പി എന്‍ ഉണ്ണിരാജന്‍. പുതിയ എസ്പിയായി ഹരിശങ്കറിന് ചുമതല കൈമാറിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമാണ് കൊല നടത്തിയത്.
ജനങ്ങളെ ഭയവിഹ്വലരാക്കുകയോ ബോംബ് ഉപയോഗിച്ച് ഭീതി പരത്തുകയോ ചെയ്താല്‍ യുഎപിഎ ചുമത്താം. കോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുത്തുക മാത്രമാണ് പോലിസ് ചെയ്തത്. പ്രതികള്‍ ആരാണെന്നു നോക്കിയല്ല യുഎപിഎ ചുമത്തുന്നത്. ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ ഓണിയന്‍ പ്രേമന്‍ കൊല്ലപ്പെട്ട കേസിലും സെന്‍ട്രല്‍ പൊയിലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ വിനോദന്‍ കൊല്ലപ്പെട്ട കേസിലും യുഎപിഎ ചുമത്തിയിട്ടുണ്ട്.
നേരത്തെ താന്‍ തൊടുപുഴയില്‍ ജോലിചെയ്യുമ്പോള്‍ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ കൈവെട്ടിയ കേസിലും യുഎപിഎ ചുമത്തിയിട്ടുണ്ട്. ജനങ്ങളുടെ സൈ്വര്യജീവിതത്തിനു വേണ്ടിയാണ് പോലിസ് നിയമനടപടികള്‍ സ്വീകരിക്കുന്നത്.
രണ്ട് വര്‍ഷത്തോളമായുള്ള കണ്ണൂരിലെ പ്രവര്‍ത്തനം തൃപ്തികരമാണ്. കണ്ണൂരിലെ പോലിസ് നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. പോലിസിനെ ജനകീയമാക്കാനും ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനും സാധിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം െ്രെകം ബ്രാഞ്ചിലെ ടെംപിള്‍ ആന്റ് തെഫ്റ്റ് സ്‌ക്വാഡ് എസ്പിയായാണ് പി എന്‍ ഉണ്ണിരാജന്‍ സ്ഥലംമാറിപ്പോവുന്നത്.
Next Story

RELATED STORIES

Share it