kannur local

കൊലക്കേസിലെ സാക്ഷിയെ വെട്ടിക്കൊല്ലാന്‍ ശ്രമം



ശ്രീകണ്ഠപുരം: കൊലക്കേസില്‍ സാക്ഷിപറഞ്ഞ യുവാവിന് നേരെ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആളുടെ കൊലപാതശ്രമം. വണ്ണായിക്കടവ് സ്വദേശി കുന്നുമ്മല്‍ ജിനേഷ് ജോസഫ് (35) നെയാണ് കൊല്ലാന്‍ ശ്രമിച്ചത്. വെട്ടേറ്റ പരിക്കുകളോടെ യുവാവിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈസക്കരി സ്വദേശി വാഴക്കാട് ബാബുവാണ് വെട്ടിയത്. 2005ല്‍ പൈസക്കരിയിലെ അപ്പച്ചന്‍ എന്നയാളെ വെട്ടിക്കൊന്ന കേസില്‍ പ്രതിയായിരുന്നു ബാബു. കഴിഞ്ഞ ദിവസം ഉച്ചക്ക് പൈസക്കരി ഏറ്റുപാറ റോഡില്‍ വച്ചാണ്് അക്രമിച്ചത്. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായി ശ്രീകണ്ഠപുരം സിഐ വി വി രതീഷിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുന്നു.
Next Story

RELATED STORIES

Share it