World

കൊറിയ: സൈന്യത്തെ പിന്‍വലിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടില്ല: ബോള്‍ട്ടന്‍

വാഷിങ്ടണ്‍: ദക്ഷിണ കൊറിയയിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതിരോധ ഏജന്‍സിയായ പെന്റഗണിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍.
ഇരു കൊറിയകളും സമാധാന കരാറിലെത്തിയ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയിലെ സൈനിക സാന്നിധ്യം യുഎസ് വെട്ടിക്കുറയ്ക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പ്രതികരണം.
ദക്ഷിണ കൊറിയയില്‍ വിന്യസിച്ച സൈനികരില്‍ ഒരുവിഭാഗത്തെ തിരിച്ചുവിളിക്കുന്നതിനുള്ള സാധ്യതകള്‍ ട്രംപ് തേടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത അസംബന്ധമാണെന്നു ബോള്‍ട്ടന്‍ പ്രതികരിച്ചു.
സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച് ട്രംപ് പെന്റഗണോട് ഒന്നും ആരാഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it