World

കൊറിയന്‍ യുദ്ധംസൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉത്തരകൊറിയ യുഎസിന് കൈമാറി

സോള്‍: കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഉത്തരകൊറിയ യുഎസിനു കൈമാറി.കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന കിം-ട്രംപ് ഉച്ചകോടിയുടെ പ്രധാന കരാറുകളില്‍ ഒന്നായിരുന്നു സൈനികരുടെ ഭൗതികാവശിഷ്ടം തിരികെ നല്‍കല്‍. ഉത്തരകൊറിയയുടെ നടപടി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയൊരു നാഴികക്കല്ലാവുകയാണ്.
ഉത്തരകൊറിയയിലെ തീരദേശ നഗരമായ വണ്‍സാനില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുമായി യുഎസ് എയര്‍ഫോഴ്‌സ് ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോളിലെ പിയോങ്‌ടെക് ഓസാന്‍ എയര്‍ ബേസില്‍ വന്നിറങ്ങി. 55 സൈനികരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഉത്തരകൊറിയ നല്‍കിയത്. ദക്ഷിണകൊറിയയിലെ നടപടിക്രമങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ശേഷം ഭൗതികാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി യുഎസിലേക്ക് അയക്കും. ഉത്തരകൊറിയയുടെ നടപടിയില്‍ പ്രശംസിച്ചും ഭരണാധികാരി കിം ജോങ് ഉന്നിന് നന്ദി അറിയിച്ചും ട്രംപ് രംഗത്തെത്തി.
കൊറിയന്‍ യുദ്ധത്തില്‍ 7,700 യുഎസ് സൈനികരെയാണ് കാണാതായത്. 5,000ത്തിലധികം സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇപ്പോഴും ഉത്തരകൊറിയയില്‍ ഉണ്ടെന്നാണ് യുഎസ് വിശ്വസിക്കുന്നത്.
Next Story

RELATED STORIES

Share it