കൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച് യുഎന്‍

ന്യൂയോര്‍ക്ക്: ഉപരോധം നിലനില്‍ക്കെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ഉത്തരകൊറിയന്‍ നടപടിയെ യുഎന്‍ ശക്തമായി അപലപിച്ചു. പരീക്ഷണം രക്ഷാസമിതി പ്രമേയത്തിന്റെ ലംഘനമാണെന്ന് യുഎന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉത്തര കൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. റോക്കറ്റ് വിക്ഷേപണ പരമ്പരയിലെ ഒടുവിലെത്തേതാണിത്. തീവ്ര വികാരമുണര്‍ത്തുന്നതും തീവ്രത കൂട്ടുന്നതുമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഉത്തര കൊറിയ വിട്ടുനില്‍ക്കണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വക്താവ് വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് ഉത്തര കൊറിയക്കെതിരേ രക്ഷാസമിതി കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ആണവ പരീക്ഷണത്തിന്റെയും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു ഉപരോധം.
Next Story

RELATED STORIES

Share it