Idukki local

കൊരങ്ങാട്ടി പാടത്ത് ബണ്ട് നിര്‍മാണം പൂര്‍ത്തിയായില്ല



അടിമാലി: കൊരങ്ങാട്ടി പാടശേഖരത്തിലെ ബണ്ട് നിര്‍മാണം ഇനിയും പൂര്‍ത്തിയായില്ല. വെള്ളം കയറി കൃഷികള്‍ നശിച്ചിട്ടും പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി പഞ്ചായത്തില്‍ നിന്ന് അധികൃതര്‍ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി കര്‍ഷകര്‍ രംഗത്തെത്തി. ബണ്ട് നിര്‍മിക്കാത്തത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.കൊരങ്ങാട്ടി പാടശേഖരത്തിന്റെ വികസനത്തിനായി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.  ഹൈറേഞ്ചിന്റെ പല മേഖലകളില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാലും, കൊരങ്ങാട്ടി പാടശേഖരത്തില്‍ കര്‍ഷര്‍ കൃഷിയിറക്കുന്നത് ഒഴിവാക്കാറില്ല. എന്നാല്‍, കഷ്ടപ്പാടും കടബാദ്ധ്യതയും മാത്രം മിച്ചമുള്ള കൊരങ്ങാട്ടി പാടശേഖരത്തെ സംരക്ഷിക്കാനും കര്‍ഷകരെ നിലനിര്‍ത്താനും ഗ്രാമപ്പഞ്ചായത്ത് യാതൊന്നും ചെയ്യുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. ശക്തമായ മഴയില്‍ കുത്തിയൊലിക്കുന്ന  വെള്ളം കയറി കൃഷി നാശമുണ്ടാവുന്നതു പതിവാണ്. ഒരുമാസം മുമ്പുണ്ടായ ശക്തമായ മഴയില്‍ സമീപത്തെ തോട്ടില്‍ നിന്ന് കരകവിഞ്ഞ് പാടശേഖരത്തില്‍ പരന്നൊഴുകി ലക്ഷങ്ങളുടെ കൃഷി നാശമുണ്ടായിരുന്നു. എഴുപതോളം വരുന്ന  കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. പാടശേഖരത്തിലേക്ക് വെള്ളം കയറാതിരിക്കാന്‍ വേണ്ടിയുള്ള ബണ്ടിന്റെ നിര്‍മാണം പാതിവഴിയില്‍ നലച്ചതാണ് പ്രതിസന്ധിയ്ക്കു കാരണം. ബണ്ട് നിര്‍മാണത്തിന് ആവശ്യമായ കല്ല് കിട്ടാനില്ലത്താത്തതാണ് പണ്ി നിലയ്ക്കാന്‍ കാരണമെന്നാണ് കരാറുകാരന്റെ വിശദീകരണം. 150 ഹെക്ടര്‍ നെല്‍പ്പാടമാണ് ഇവിടെയുള്ളത്. ജില്ലയിലെ പ്രധാന പാടശേഖരങ്ങളില്‍ ഒന്നായ ഇവിടുത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും പട്ടകവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഹരിത കേരളം പദ്ധതിയില്‍ ഉല്‍പ്പടുത്തി പാടശേഖര സംരക്ഷണത്തിനും കര്‍ഷകരുടെ നിലനില്‍പ്പിനും  ആവശ്യമായ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it