thrissur local

കൊയ്ത്തുല്‍സവം നാട് ആഘോഷമാക്കി



പുന്നയൂര്‍ക്കുളം: മൂന്നര പതിറ്റാണ് തരിശിട്ട് കിടന്ന പാടത്ത് പ യുവകര്‍ഷകരുടെ കഠിനാദ്ധ്വാനം പൊന്ന് വിളയിച്ചു. കൊയ്ത്തുല്‍സവം നാട് ആഘോഷമാക്കി. ചമ്മന്നൂര്‍ താഴം പാടത്തെ നൂറേക്കറില്‍ പരൂര്‍ കോള്‍പടവിലെ യുവ കര്‍ഷകരായ ഉമ്മര്‍ ചക്കാട്ടയില്‍, ഷക്കീര്‍ കുമ്മിത്തറയില്‍, നിയാസ് കല്ലായിത്തരയില്‍, അഷറഫ് പള്ളിക്കരയില്‍, സലീം കാഞ്ഞിര പറമ്പില്‍ എന്നിവരൊത്ത് ചേര്‍ന്ന് നാച്ച്വറല്‍ ഫാമിങ് എന്ന നാമത്തിലുണ്ടാക്കിയ കൂട്ടായ്മയാണ് കൃഷിയിറക്കിയത്. മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് തരിശിട്ട പാടം ഇവര്‍ കൃഷിക്കനുയോജ്യമാക്കിയത്. കൃഷി ഭവനും പുന്നയൂര്‍ക്കുളം പഞ്ചായത്തും സഹകരണവും പിന്തുണയും നല്‍കിയത് ഇവര്‍ക്ക് ഗുണകരമായി.ജോതിയിനത്തില്‍ പെട്ട വിത്താണ് കൃഷിക്കിറക്കിയത്. വ്യാഴാഴ്ച്ച രാവിലെ നടന്ന കൊയ്ത്തുത്സവം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഉമര്‍ മുക്കണ്ടത്താണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് പ്രസിഡ ന്റ്് എ ഡി ധനീപ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടിഎ ഐഷ മുഖ്യാതിഥിയായി. കൃഷി ഓഫിസര്‍ കെ സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗം ജസീറ നസീര്‍, പഞ്ചായത്തംഗം ജാസ്മിന്‍ ഷഹീര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it