kannur local

കൊമ്മല്‍വയലില്‍ ബോംബ് കണ്ടെടുത്തു



തലശ്ശേരി: കൊമ്മല്‍വയലിലെ സംഘര്‍ഷ പ്രദേശങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ ഒരു കുപ്പി ബോംബും ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെത്തി. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ന്യൂമാഹി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊമ്മല്‍വയലില്‍നിന്നാണ് ബോംബും നിര്‍മാണ സാമഗ്രികളും കണ്ടെടുത്തത്. ബോംബ്-ഡോഗ് സ്‌ക്വാഡുകളുടെ സഹായത്തോടെ ന്യൂമാഹി എസ്‌ഐ അന്‍ഷാദ്, ബോംബ് സ്‌ക്വാഡ് എസ്‌ഐ ശശിധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉഗ്രസ്‌ഫോടക ശേഷിയുള്ളതാണ് കുപ്പി ബോംബ്. പരിശോധന തുടരുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it