kannur local

കൊമ്പനെ മയക്കുവെടിവച്ച് പിടികൂടും; ഹര്‍ത്താല്‍ പിന്‍വലിച്ചു

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ ഏതാനും നാളുകളായി ഭീതിവിതയ്ക്കുന്ന കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാന്‍ വനംവകുപ്പ് തീരുമാനിച്ചു. കൊമ്പനെ പിടികൂടി മുത്തങ്ങ ആന ക്യാംപില്‍ താല്‍ക്കാലികമായി പാര്‍പ്പിക്കാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് ഇന്നു പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചതായി ജില്ലാ ചെയര്‍മാന്‍ സി പി വര്‍ഗീസ്, കണ്‍വീനര്‍ പി പി എ കരീം എന്നിവര്‍ അറിയിച്ചു.
ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലും പിന്‍വലിച്ചു. അതിനിടെ, കാട്ടാനയുടെ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ പൊലിഞ്ഞിട്ടും നിസ്സംഗത തുടരുന്ന അധികൃതര്‍ക്കെതിരേ ജില്ലയില്‍ പ്രക്ഷോഭം കനത്തു. ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഗോത്രവര്‍ഗ ബാലനെയാണ് ഇന്നലെ കാട്ടാന കുത്തിക്കൊന്നത്. മുതുമല പൂലിയാരം കാട്ടുനായ്ക്ക കോളനിയിലെ സുന്ദരന്‍-ഗീത ദമ്പതികളുടെ മകന്‍ മഹേഷ് (12) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഏഴോടെ പൊന്‍കുഴി പുഴയുടെ സമീപത്താണ് സംഭവം. പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലേക്ക് മുതമലയില്‍ നിന്നു വിരുന്നെത്തിയ വിദ്യാര്‍ഥിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കോളനിയിലെ മറ്റു മൂന്നു കുട്ടികളോടൊപ്പം പുഴയിലെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
ആന പാഞ്ഞടുക്കുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. വയറിലും ഇടതുനെഞ്ചിനും കുത്തേറ്റ് സംഭവസ്ഥലത്തു തന്നെ കുട്ടി മരിച്ചു. പ്രദേശത്ത് ഭീതിപരത്തുന്ന കൊമ്പനെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തുദിവസമായി വടക്കനാട്ടെ വീട്ടമ്മമാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിനു മുന്നില്‍ സമരത്തിലാണ്.
Next Story

RELATED STORIES

Share it