Life Style

കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിന് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരണ്‍ അക്കാദമി









കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിന് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരണ്‍ അക്കാദമി (IGRUA)അപേക്ഷ ക്ഷണിച്ചു. 18മാസമാണ്  ‘Abintio സിപിഎല്‍ കോഴ്‌സിന്റെ ദൈര്‍ഘ്യം. മള്‍ട്ടി എന്‍ജിന്‍ എയര്‍ക്രാഫ്റ്റില്‍ ഇന്‍സ്ട്രുമെന്റ് റേറ്റിങ്, മള്‍ട്ടി എന്‍ജിന്‍ എന്‍ഡോസ്‌മെന്റ് ഉള്‍പ്പെടെയുള്ളവ കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റുകളുടെ പൈലറ്റ് ലൈസന്‍സ് ലഭിക്കാനുള്ള കോഴ്‌സാണിത്. 2016 ഫെബ്രുവരി മുതല്‍ എല്ലാ മൂന്ന് മാസം പിന്നിടുമ്പോഴും പുതിയ ബാച്ചുകള്‍ക്ക് അഡ്മിഷന്‍ നടത്തും. ഐ.ജി.ആര്‍.യു.എയില്‍ കോഴ്‌സിന് 100 സീറ്റുകളാണ് ആകെ ഉള്ളത്. ജനറല്‍ വിഭാഗത്തിന്  51 സീറ്റാണുള്ളത്. എസ്.സി വിഭാഗത്തിന് 15ഉം എസ്.ടിക്ക് 7ഉം ഒ.ബി.സിക്കാര്‍ക്ക് 27 സീറ്റും മാറ്റിവച്ചിട്ടുണ്ട്.

യോഗ്യത
അപേക്ഷകര്‍ കോഴ്‌സിന് ചേരുമ്പോള്‍ 17 വയസ്സ് പ്രായമുണ്ടായിരിക്കണം. ജനറല്‍ കാറ്റഗറിക്കാര്‍ പത്താംക്ലാസ്, പ്ലസ്ടുവില്‍ ഇംഗ്ലീഷ് വിഷയത്തില്‍ പാസ്മാര്‍ക്കും  മാത്തമാറ്റിക്‌സ്,ഫിസിക്‌സ് വിഷയങ്ങളില്‍ 55% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാര്‍ക്ക് ഇംഗ്ലീഷില്‍ പാസ്മാര്‍ക്കും കണക്ക്,ഫിസിക്‌സ് വിഷയങ്ങളില്‍ 50% മാര്‍ക്കും മതി.
സെലക്ഷന്‍
ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയാണ് മാനദണ്ഡം. വൈവ/അഭിമുഖം, പൈലറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ ്എന്നിവ ഉണ്ടായിരിക്കും.നവംബര്‍ 7 ശനിയാഴ്ചയാണ് എഴുത്തുപരീക്ഷ. ജനറല്‍ ഇംഗ്ലീഷ്,കണക്ക്,ഫിസിക്‌സ്,റീസണിങ് ആന്റ് കറന്റ് അഫയേഴ്‌സ് (10+2 ) എന്നിവയില്‍ ഒബ്ജക്ടീവ് രീതിയിലായിരിക്കും എഴുത്തുപരീക്ഷ.

പരീക്ഷാ കേന്ദ്രം: കേരളത്തില്‍ എറണാകുളം,കോഴിക്കോട്,തിരുവനന്തപുരം ജില്ലകള്‍. അഭിമുഖം/വൈവ അറിയിക്കുന്ന തിയ്യതിയില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകര്‍ താഴെപറയുന്ന രേഖകളുടെ അസ്സലും ഫോട്ടോ കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്.
1) ജനനസര്‍ട്ടിഫിക്കറ്റ്(പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റ് മതിയാവും.)
2)പത്താംക്ലാസ് മാര്‍ക്ക്ഷീറ്റ്
3)പ്ലസ്ടു മാര്‍ക്ക് ഷീറ്റ്
4)ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്(എസ്.സി./എസ്.ടി./ഒ.ബി.സി. വിദ്യാര്‍ഥികള്‍ക്ക് മാത്രം).

ഓണ്‍ലൈന്‍വഴിയാണ് അപേക്ഷിക്കേണ്ടത്.വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
www.igrua.gov.in
അവസാനതിയ്യതി: ഒക്ടോബര്‍ 25

Next Story

RELATED STORIES

Share it