palakkad local

കൊപ്പത്തു കാട്ടുപന്നി ശല്യം;നെല്‍കൃഷി നശിക്കുന്നു

എം  വി   വീരാവുണ്ണി

പട്ടാമ്പി: കൊപ്പം ഗ്രാമപ്പഞ്ചായത്ത് പരിധിയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കാട്ടുപന്നികള്‍ കൂട്ടത്തോടെ ഇറങ്ങി കൃഷികള്‍ നശിപ്പിക്കുന്നതായി വ്യാപകമായി പരാതി. പച്ചക്കറികളായ പച്ചമുളക്, വെണ്ട, ചേമ്പ്, ചേന തുടങ്ങിയ വകള്‍ക്ക് പുറമെ നെല്‍കൃഷിയും നശിപ്പിച്ചതായികര്‍ഷകര്‍ പറഞ്ഞു. എറയൂര്‍, വിയറ്റ്‌നാംപടി, മണ്ണേങ്കോട്, തെക്കുമല എന്നിവിടങ്ങളിലെ കര്‍ഷകരാണ്  കാട്ടുപന്നിശല്യം മൂലം ദുരിതത്തിലായത്.  രാത്രിയില്‍ കൂട്ടമായെത്തുന്ന പന്നികള്‍  കൂടുതല്‍ നശിപ്പിച്ചിരിക്കുന്നത് നെല്‍കൃഷിയാണ്. പാടശേഖരങ്ങളില്‍ കൂട്ടത്തോടെ ഇറങ്ങുന്ന പന്നികള്‍ കതിരിട്ടതും കോലും പൊട്ടലുമായ നെല്‍ചെടികളെയാണ് നശിപ്പിക്കുന്നത്. വെള്ളമുളള ഭാഗങ്ങളിലാണ് ഇവ കൂടതല്‍ വിഹരിക്കുന്നത്. നെല്‍വയല്‍ പാട്ടത്തിനെടുത്തും  വായ്പയെടുത്തോ കൃഷി ഇറക്കുന്ന കര്‍ഷക തൊഴിലാളിള്‍ക്ക് ഇങ്ങനെ കൃഷി ഇറക്കിയാല്‍ ലാഭം കിട്ടില്ലെന്ന് മാത്രമല്ല, പണിയെടുക്കുന്നവരുടെ കൂലിക്കാശ് പോലും ലഭിക്കില്ലെന്നതാണ് വാസ്തവം. മൃഗങ്ങളെയും പക്ഷികളെയും നേരിടാന്‍ പാടത്ത് വലിയ കോലങ്ങളും ശബ്ദമാപിനിയും സ്ഥാപിച്ചെങ്കിലും അവ വേണ്ടത്ര ഗുണം ചെയ്തില്ലെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. മറ്റു ചില പ്രദേശങ്ങളില്‍ മയിലിന്റെയും കുറുക്കന്റെയും ശല്യം കൊണ്ട് കൃഷി നശിക്കുന്നതായും പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ പ്രകൃതി ക്ഷോഭംകൊണ്ടോ മറ്റു തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ടോ കൃഷികള്‍ നശിച്ചാല്‍ സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് നഷ്ട പരിഹാരം നല്‍കല്‍ പതിവായിരുന്നു. എന്നാല്‍ ഈഅവസ്ഥക്കെതിരെ ശബ്ദിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നത് വിരോധാഭാസമാണ്. ഈ വൈകിയ വേളയിലെങ്കിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it