palakkad local

കൊപ്പം ഗവ. ആശുപത്രിയില്‍ നോമ്പുതുറയും കുടിവെള്ള സൗകര്യവും

പട്ടാമ്പി: കിടത്തിചികില്‍സ പുനരാരംഭിച്ച കൊപ്പം ഗവ. ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറക്കുള്ള സൗകര്യവും ഐപി ബ്ലോക്കിലേക്ക് കുടിവെള്ള സൗകര്യവും ഒരുക്കാന്‍ എസ്‌കെഎസ്എസ്എഫ് കൊപ്പം മേഖല  കമ്മിറ്റി തീരുമാനിച്ചു.
വിഖായ കൊപ്പം മേഖലാ കമ്മിറ്റി “നിപാ” വൈറസ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ  ലഘുലേഖയുടെ വിതരണോദ്ഘാടനം കൊപ്പം ഗവണ്മെന്റ ഹോസ്പിറ്റലില്‍ പുനരാരംഭിക്കുന്ന കിടത്തിചികില്‍സയുടെ ഉദ്ഘാടന ചടങ്ങില്‍ നടന്നു.
മേഖലാ ജനറല്‍ സെക്രട്ടറി മുഹിയദ്ധീന്‍ ബാഖവി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലിക്ക് ആദ്യ കോപ്പി നല്‍കി ഉദ്ഘാടനം  നിര്‍വഹിച്ചു. കിടത്തി ചികില്‍സയ്ക്കായി തയ്യാറാക്കിയ പുതിയ കെട്ടിട്ടത്തിലേക്ക് എസ്‌കെഎസ്എസ്എഫ് കൊപ്പം മേഖലാ കമ്മിറ്റി സമര്‍പ്പിക്കുന്ന കുടിവെള്ള പദ്ധതി,  രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള നോമ്പ്തുറ വിഭവ വിതരണ പദ്ധതിഎന്നിവയുടെ പ്രഖ്യാപനവും നടന്നു.
Next Story

RELATED STORIES

Share it