malappuram local

കൊതുകു നിയന്ത്രണത്തിനായി കൊണ്ടോട്ടിയില്‍ ഫോഗിങ് തുടങ്ങി



കൊണ്ടോട്ടി: ഡെങ്കിപ്പനി അടക്കം റിപോര്‍ട്ട് കൊണ്ടോട്ടി നഗരസഭാ പരിധിയില്‍ കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടു ദിവസവും, ടൗണില്‍ മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗവും, കൊണ്ടോട്ടി സിഎച്ച്‌സിയും ചേര്‍ന്ന് ഫോഗിങ് നടത്തി. കൊതുക് സാന്ദ്രത കൂടുതലുള്ള മേഖലകളിലാണ് പുകയ്ക്കല്‍ നടത്തിയത്. മുന്‍സിപ്പാലിറ്റിയിലെ 15,000 ത്തോളം വീടുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഡെങ്കിപ്പനിക്കെതിരേ ലഘുലേഖകള്‍ വിതരണം ചെയ്യുകയും, മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, കോട്ട അദ്‌നാന്‍, റാഫി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍മാരായ കെ അബ്ദുസലാം, വി പി ദിനേശ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it