palakkad local

കൊതുകിന്റെ ഉറവിട നശീകരണത്തില്‍ ശ്രദ്ധിക്കണം; പൊതുജനങ്ങള്‍ സഹകരിക്കണം- ജില്ലാ കലക്ടര്‍



പാലക്കാട്: ഡെങ്കിപ്പനി - വയറിളക്ക രോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൊതുകിന്റെ ഉറവിട നശീകരണത്തില്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. വഴിയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും വീടുകളില്‍ കൊതുകുകള്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതും തടയാന്‍ വാര്‍ഡ് തല ശുചിത്വ സമിതികള്‍ സജീവമാക്കും. സ്‌കൂളുകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഭക്ഷ്യസുരക്ഷ - ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഹോട്ടലുകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും നിരന്തര നിരീക്ഷണം നടത്താനും തീരുമാനിച്ചു. വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈഡേ നിര്‍ബന്ധമായും ആചരിക്കണമെന്ന് നിര്‍ദേശിച്ചു. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ഫണ്ടില്‍ നിന്നും പ്ലേറ്റ്‌ലെറ്റ് അജിറ്റേറ്റര്‍ വാങ്ങി നല്‍കാനും തീരുമാനിച്ചു.  $2017 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 12 വരെയുള്ള പനിയും മറ്റ് അനുബന്ധ പകര്‍ച്ചവ്യാധികളുടെയും വിവരങ്ങള്‍: പനി കേസുകള്‍ - 101726, വയറിളക്കം കേസുകള്‍ - 19396, സംശയാസ്പദമായ ഡെങ്കി കേസുകള്‍ - 2946 ( മരണം - മൂന്ന്) , സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകള്‍ - 333(മരണം - ഒന്ന്), സ്ഥിരീകരിച്ച ലെപ്‌ടോ - എട്ട് ( മരണം -ഒന്ന്) സംശയാസ്പദമായ  ലെപ്‌ടോ - 22 ( മരണം - ഒന്ന്), ഹെപ്പറ്റൈറ്റിസ് എ - 29, ടൈഫോയ്ഡ് - 122, മുണ്ടിനീര്‍- 181, ചിക്കന്‍പോക്‌സ് - 525 ( മരണം-രണ്ട്), അഞ്ചാംപനി- 117, മലേറിയ-14, സംശയാസ്പദമായ എച്ച് വണ്‍ എന്‍ വണ്‍-69, സ്ഥിരീകരിച്ച എച്ച് വണ്‍ എന്‍ വണ്‍-25 (മരണം - എഴ്)
Next Story

RELATED STORIES

Share it