malappuram local

കൊണ്ടോട്ടി വലിയ തോടിന് കുറകെ പാലങ്ങളുടെ പരമ്പര : രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിച്ചത് 20 കോണ്‍ക്രീറ്റ് പാലങ്ങള്‍



കൊണ്ടോട്ടി: നഗരത്തോട് ചേ ര്‍ന്നുളള കൊണ്ടോട്ടി വലിയ തോടിന് കുറകെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മിച്ചത് 20 കോണ്‍ക്രീറ്റ് പാലങ്ങള്‍. പ്രധാന റോഡുകളുടെ കുറകെയും, ജലസേചനത്തിനായി വിസിബിയും നിര്‍മിച്ചതോടെയാണ് വലിയതോട് കോണ്‍ഗ്രീറ്റ് പാലങ്ങളുടെ പിടിയിലമര്‍ന്നത്. കൊണ്ടോട്ടി ജനതാബസാര്‍ ബൈപ്പാസ് മുതല്‍ ചക്കുങ്ങല്‍ അരു വിമാനത്താവള റോഡ് വരെയാണ് ഇത്രയും പാലങ്ങള്‍ പണിതിരിക്കുന്നത്.കഴിഞ്ഞ ദിവസം പുതിയ ഒരുപാലം കൂടി പണിയാന്‍ ശ്രമിച്ചത് നഗരസഭ തടഞ്ഞിരുന്നു. വിവിധ സമയങ്ങളിലായി പണിത പാലങ്ങള്‍ പലതും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. കൊണ്ടോട്ടി ബൈപ്പാസ് റോഡ് ജനതാബസാര്‍ ഭാഗത്ത് നാലു പാലങ്ങളാണ് അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്നത്. ഇതിനടത്ത് തന്നെ പഴയ പാലത്തിന്റെ തൂണുകളും കാണാം. ഇവിടെയാണ് കഴിഞ്ഞ ദിവസം പുതിയ പാലം പണിയാനുളള ശ്രമം നഗരസഭ തടഞ്ഞത്.ആശുപത്രിയിലേക്കും, സ്വാകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലേക്കുമായി മൂന്ന് പാലങ്ങക്ക് പുറമെയാണ് പുതിയ പാലത്തിന് ശ്രമം നടന്നത്. ഇതിന് ഇടക്കായി തോടിനു കുറകെ ഉപയോഗ ശൂന്യമായ വിസിബിയും കാണാനാകും. വലിയ തോട്ടില്‍ ഫില്ലര്‍ സ്ഥാപിച്ച് നിര്‍മിച്ച പാലങ്ങള്‍ വര്‍ഷക്കാലത്ത് വെള്ളം കുത്തിയൊഴുകി പോവുന്നതിന് തടസ്സമാവുന്നുണ്ട്. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാനും ഇത് കാരണമാകുന്നു. കൊണ്ടോട്ടി കൊടിമരം, ദയാനഗര്‍, കൊടാമ്പാടം, ചക്കുങ്ങല്‍ അരു ഭാഗത്തും പാലങ്ങള്‍ക്ക് കുറവില്ല. ദയാനഗര്‍ ഭാഗത്ത് ഒരു പുതിയ പാലത്തിന് കൂടി ലഭിച്ചിട്ടുണ്ട്.നിലവിലെ പാലം വീതി കുറവായതിനാലാണ് പുതിയ പാലം പണിയുന്നത്. റോഡിന് കൂറുകെ പാലം പണിയുമ്പോഴും കൃഷി ആവശ്യത്തിന് വെളളം കെട്ടിനിര്‍ത്താന്‍ സ്ഥാപിച്ച വിസിബികള്‍ പലതും പ്രയോജനമില്ലാതെ നശിക്കുകയാണ്. ഇരുപത് പാലങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പേരിന് അണകെട്ടി വെള്ളം  കൃഷി ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്. കര്‍ഷകരുടെ ആവശ്യം മുന്‍നിര്‍ത്തി പല ഘട്ടങ്ങളിലായി പണിതതാണ് വിസിബികള്‍. ഇതോടെ മഴ കനത്താല്‍ അങ്ങാടിയിലേക്ക് വെളളം ഇരച്ചുകയറുന്നതും പതിവാണ്.തകര്‍ന്നതും ഉപയോഗ്യമല്ലാത്തതുമായ മേല്‍പ്പാലങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്നാവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it