malappuram local

കൊണ്ടോട്ടി നഗരസഭ : 20.712 കോടിയുടെ പദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം



കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷത്തെ നഗരസഭയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷം നടപ്പാക്കാന്‍ കഴിയാതിരുന്ന 182 പദ്ധതികളും ഈ വര്‍ഷത്തെ 348 പദ്ധതികളുമടക്കം 530 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 20.72 കോടി രൂപയാണ് മൊത്തം പദ്ധതികളുടെ ചെലവ്. വീട്, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പദ്ധതി തയ്യാറാക്കിയത്. ഭവനപദ്ധതികള്‍ക്കായി 1.23 കോടി രൂപയും വിദ്യാഭ്യാസമേഖലയില്‍ 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബസ്സ്റ്റാന്റിന് മുകളില്‍ നിര്‍മിക്കുന്ന വനിതാ വിശ്രമകേന്ദ്രത്തിന് 17 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്‍എച്ച് കോളനിയില്‍ മിനിസ്‌റ്റേഡിയത്തിന് 10 ലക്ഷം, നെടിയിരുപ്പ് ചാരംകുത്ത് എല്‍പി സ്‌കൂളിന് ഭൂമി ഏറ്റെടുക്കുന്നതിന് 25 ലക്ഷം, സിസി ടിവി കാമറകള്‍ സ്ഥാപിക്കുന്നതിന് ആറുലക്ഷവും നീക്കിവച്ചു. സാമൂഹികാരോഗ്യകേന്ദ്രം, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റും നിയമിക്കുന്നതിന് 11 ലക്ഷം രൂപയും വകയിരുത്തി. ഇതോടെ ഉച്ചകഴിഞ്ഞും സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാവും.
Next Story

RELATED STORIES

Share it