malappuram local

കൊണ്ടോട്ടി നഗരസഭ: കെ ആയിഷാബി ഉപാധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു

കൊണ്ടോട്ടി: നഗരസഭാ ഉപാധ്യക്ഷയായി മതേതര മുന്നണിയുടെ കെ ആയിഷാബി സത്യപ്രതിജ്ഞ ചെയ്തു.തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.നഗരസഭാധ്യക്ഷന്റെ ചുമതല വഹിക്കുന്ന വികസനസ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.കെ കെ അബ്ദുസമദ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. കെ കെ അസ്മാബി, എ മുഹമ്മദ്ഷാ, സി കെ നാടിക്കുട്ടി, യു മമ്മദിശ, ചുക്കാന്‍ ബിച്ചു, പി അബ്ദുറഹ്മാന്‍, പി ഗീത സംസാരിച്ചു. നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരാഴ്ച മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ മതേതര മുന്നണിയിലെ പി ഗീത ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ എസ്ഡിപിഐ അംഗത്തിന്റെ വോട്ടിന്റെ പേരില്‍ രാജിവെക്കുകയായിരുന്നു.ഈ മാസം അവസാനം പുതിയ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it