malappuram local

കൊണ്ടോട്ടി നഗരസഭയില്‍ പദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരേ പ്രതിഷേധം

കൊണ്ടോട്ടി: പ്രതിപക്ഷാംഗങ്ങളുടെ വാര്‍ഡുകളിലെ പദ്ധതികള്‍ വെട്ടിക്കുറച്ചതിനെതിരേ കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ദയാനഗര്‍ പാലം നിര്‍മാണത്തിന് നീക്കിവച്ച ഫണ്ട് വെട്ടിക്കുറച്ചതും ബഹളത്തിനിടയാക്കി. പട്ടികജാതി യുവാക്കള്‍ക്ക് വാദ്യോപകരണം വാങ്ങല്‍, കോട്ടേപറമ്പ് കുന്നത്തുംപൊറ്റ എസ്‌സി കമ്മിറ്റിക്ക് ശവമഞ്ചം വാങ്ങല്‍, കോട്ടാശ്ശേരി മുല്ലക്കണ്ടി റോഡ് കോണ്‍ക്രീറ്റ് തുടങ്ങിയ പദ്ധതികള്‍ ഒഴിവാക്കിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
ദയാനഗര്‍ പാലത്തിന് നേരത്തെ ഭരണസമിതി 20 ലക്ഷം രൂപ വകയിരുത്തിയത് 4,90,000 രൂപയായി കുറയ്ക്കുകയും ചെയ്തു. ഭേദഗതി ചെയ്യുന്ന പദ്ധതികളുടെ പട്ടിക നേരത്തെ നല്‍കിയില്ലെന്നും വികസനസമിതി യോഗത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു അംഗങ്ങള്‍ യോഗത്തില്‍ വിയോജന കുറിപ്പ് നല്‍കി.
Next Story

RELATED STORIES

Share it