malappuram local

കൊണ്ടോട്ടി നഗരസഭമുന്നണികളുടെ നെഞ്ചിടിപ്പു കൂട്ടി എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍

കൊണ്ടോട്ടി: പ്രഥമ കൊണ്ടോട്ടി നഗരസഭ പിടിച്ചെടുക്കാന്‍ മുസ്്‌ലിംലീഗ്, കോണ്‍ഗ്രസ്-സിപിഎം ബന്ധത്തിലെ മതേതര മുന്നണിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ നിര്‍ണായകമാവുന്നു. അടിസ്ഥാന വോട്ടര്‍പ്പട്ടികയായതോടെ മതേതര മുന്നണിയും, മുസ്്‌ലിംലീഗും ആവനാഴിയിലെ അവസാന തന്ത്രവും പയറ്റി ഇറങ്ങിയിട്ടുണ്ടെങ്കിലും മിക്ക വാര്‍ഡുകളിലും എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമാവുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതോടെ പാര്‍ട്ടിയോട് സഹായം തേടി ഇരു വിഭാഗവും രംഗത്തുണ്ട്. ഒന്നാംവാര്‍ഡായ നീറ്റാണിയില്‍ മുന്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റായ എട്ടിയകത്ത് കമ്മുക്കുട്ടിയെയാണ് മുസ്്‌ലിംലീഗ് പിന്തുണയ്ക്കുന്നത്. എന്നാല്‍, പാര്‍ട്ടി വോട്ടുകള്‍ ചിതറാതെ സിപിഎം സഹായത്തോടെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ആറാം വാര്‍ഡായ നീറാട് ലീഗിലെ പാമ്പോടന്‍ മുഹമ്മദ് ബഷീറും മതേതര മുന്നണിയുടെ പലോക്കോടന്‍ മൂസ എന്നിവര്‍ തമ്മിലാണ് മല്‍സരം. എസ്ഡിപിഐ സ്ഥാനാര്‍ഥി മുഹമ്മദ് നസീര്‍ എന്ന മാനുവും രംഗത്തുണ്ട്. വാര്‍ഡ് ഏഴിലും എട്ടിലും മുന്നണികളുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറമാകുമോ വിധിയെഴുത്ത് എന്ന സംശയം ജനിപ്പിക്കുന്ന പോരാട്ടമാണ്. ഏഴ് ചേപ്പിലിക്കുന്നില്‍ ഇടതു സ്വതന്തണയായി നഫീസ, ലീഗ് പിന്തുണയ്ക്കുന്ന ബാബുരാജന്‍, സ്വതന്ത്രന്മാരായ കെ രവീന്ദ്രന്‍, സുരേഷ് പുളിക്കാനി എന്നിവരാണ് രംഗത്തുളളത്. സുരേഷും ബാബുരാജുമാണ് നഫീസയ്ക്ക് ഭീഷണി .എട്ടാം വാര്‍ഡ് വട്ടപ്പറമ്പില്‍ ത്രികോണ മല്‍സരമാണ്. എസ്ഡിപിഐ സ്ഥാനാര്‍ഥി വി അബ്ദുള്‍ ഹക്കിം, മനാതൊടിക അബ്ദുസ്സലാം(മുസ്‌ലിം ലീഗ്), എല്‍ഡിഎഫ് സഹായത്തോടെ യൂസഫ് എന്നിവരാണ് രംഗത്തുളളത്. പൊതു സ്വീകാര്യനായ ഹഖീമിന്റെ പ്രചരണവും വോട്ട് തേടലും ഇരു പാര്‍ട്ടികള്‍ക്കും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. അടിസ്ഥാന വോട്ടര്‍പട്ടിക വിജയത്തിന് ആക്കം കൂട്ടുമെന്നാണ് മതേതര മുന്നണിയുടെ വിലയിരുത്തല്‍. 19ാം വാര്‍ഡ്  ചെമ്പാലയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ വി സുബ്രഹ്മണ്യനെതിരേ എ മുഹമ്മദ്ഷായാണ് പ്രധാന എതിരാളി. കടുത്ത മല്‍സരം നടക്കുന്ന വാര്‍ഡാണിത്. 26ാം വാര്‍ഡ് കിഴക്കേചുങ്കത്ത് രാഷ്ട്രീയത്തിന്റെ മര്‍മ്മമറിയുന്ന വക്കീലന്മാരുടെ പോരാട്ടവും കടുത്തതാണ്. അഡ്വ. കെ കെ ഷാഹുല്‍ ഹമീദ് മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായും, കോണ്‍ഗ്രസ്-സിപിഐ-സിപിഎം പിന്തുണയോടെയുള്ള  അഡ്വ. കെ കെ സമദും തമ്മിലാണ് മല്‍സരം.
Next Story

RELATED STORIES

Share it