malappuram local

കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്നു

കൊണ്ടോട്ടി: തകര്‍ന്നടിഞ്ഞ കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് യാത്രക്കാരുടെയും വാഹനങ്ങളുടേയും നട്ടെല്ലൊടിക്കുന്നു. റോഡ് പുനരുദ്ധാരണത്തിന് 224 കോടിയുടെ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങളായിട്ടും നിര്‍മാണ പ്രവൃത്തികളാായിട്ടില്ല. കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് പൂര്‍ണമായും തകര്‍ന്നിട്ട് വര്‍ഷങ്ങളായി.
ചീക്കോട് കുടിവെള്ള പദ്ധതിക്കായി റോഡിന്റെ ഇരുവശങ്ങള്‍ വെട്ടിപ്പൊളിച്ചതും റോഡില്‍ ടാറിങ് നടത്താതുമായി പ്രധാന കാരണം. റോഡില്‍ മിക്കയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ടിരിക്കുകയാണ്. ഇതുവഴി പോവുന്ന വാഹനങ്ങളുടെ ആക്‌സിലൊടിയുന്നതും യാത്രക്കാരന് പരിക്കേല്‍ക്കുന്നതും സര്‍വസാധാരണമാണ്. റോഡില്‍ അപക്കടക്കുഴികളാണ് പലയിടങ്ങളിലും. ഇരുചക്രവാഹനങ്ങള്‍ ദിനേന അപകടത്തില്‍പെടുന്നത് പതിവാണ്. വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് ചെളിക്കുളമായിരിക്കുകയാണ്. റോഡ് വഴി ബല് സര്‍വീസ് അടക്കം നിര്‍ത്താനുള്ള തീരുമാനത്തിലാണ് ബസ് നടത്തിപ്പുകാര്‍.
കൊണ്ടോട്ടി-എടവണ്ണാപ്പാറ റോഡ് വഴി ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന പോവുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജ്, കരിപ്പൂര്‍ വിമാനത്താവളം എന്നിവടങ്ങളിലേക്കടക്കം പോവുന്ന വാഹനങ്ങളുമുണ്ട്. റോഡിന്റെ തകര്‍ച്ച കാരണം സമയത്തിന് നിശ്ചിത സ്ഥലത്തെത്താന്‍ കഴിയാത്ത അവസ്ഥയാണ്. റോഡിന്റെ ശോച്യവാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും പ്രതിഷേധങ്ങളും നടന്നതാണ്. തുടര്‍ന്നാണ് എംഎല്‍എ ടി വി ഇബ്രാഹീം ഇടപെട്ട് ഫണ്ട് അനുവദിക്കപ്പെട്ടത്. റോഡ് വീതിക്കൂട്ടി ഡ്രൈനേജ് നിര്‍മിച്ച് റബറൈസിഡ് റോഡാക്കാന്‍ 224 കോടിയാണ് അനുവദിച്ച്ത്. കിഫ്ബിയിലുള്‍പ്പെടുത്തിയ പുനരുദ്ധാരണം എങ്ങുമെത്തിയിട്ടില്ല. മഴമാറിയാല്‍ പ്രവൃത്തികള്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്.

Next Story

RELATED STORIES

Share it