malappuram local

കൊണ്ടോട്ടിയില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ നടത്തിപ്പ് അനിശ്ചിതത്വത്തില്‍



കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലായി. കൊണ്ടോട്ടി നഗരസഭ ഫുട്‌ബോള്‍ നടത്തിപ്പിനുള്ള അനുമതി ഈ വര്‍ഷം അക്ഷര ക്ലബിനും, ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമുകള്‍ക്കുള്ള അംഗീകാരം നന്മ വെല്‍ഫയറിനും നല്‍കിയതോടെയാണ് നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സെവന്‍സ് ഫുട്‌ബോള്‍ നടത്തിപ്പ് നന്മ വെല്‍ഫയറിനാണ് ലഭിച്ചത്. എന്നാല്‍, ഈവര്‍ഷം നഗരസഭ അക്ഷര ക്ലബിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭ അനുമതി ലഭിച്ചാലും ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിക്കാതെ ടീമുകളെ ലഭിക്കുകയില്ല. ആയതിനാല്‍ അക്ഷര ക്ലബിനും, നഗരസഭയുടെ അനുമതി ലഭിക്കാത്തതിനാല്‍ ടീമുകള്‍ ലഭിച്ച നന്മ ക്ലബിനും മേള നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
Next Story

RELATED STORIES

Share it