Flash News

കൊട്ടിയൂര്‍ പീഡനം : ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ റിമാന്‍ഡ് തടവ് 12 വരെ നീട്ടി



തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ റിമാന്‍ഡ് തടവ് ജൂലൈ 12 വരെ കോടതി ദീര്‍ഘിപ്പിച്ചു. നിലവിലുള്ള റിമാന്‍ഡ്് കാലാവധി അവസാനിച്ചതിനാല്‍ ജയിലില്‍ നിന്നും വൈദികനെ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ശ്രീകല സുരേഷ് റിമാന്‍ഡ്് കാലാവധി നീട്ടിയത്. അതിനിടെ കേസിലെ ഒമ്പതാം പ്രതി വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, പത്താംപ്രതി കോടതിയില്‍ വിടുതല്‍ ഹരജി നല്‍കി. കേസില്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിടുതല്‍ ഹരജി സമര്‍പ്പിച്ചത്. മുഖ്യപ്രതി റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ 10 പേരാണ് കേസിലെ പ്രതികള്‍. റോബിന്‍ വടക്കുംചേരി ഒഴികെ 9 പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it