കൊട്ടിയൂര്‍ പീഡനം: കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

തലശ്ശേരി: കൊട്ടിയൂര്‍ നീണ്ടുനോക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പ്രസവിച്ച കേസിലെ മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരി ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
ഇന്നലെ ഹാജരായ ഒന്നാം പ്രതി ഫാദര്‍ റോബിന്‍, രണ്ടാം പ്രതിയും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ലിയാനി, ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവര്‍ക്കാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ്-ഒന്ന് കോടതി ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചത്.
മൂന്നാം പ്രതിയും കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറുമായ സിസ്റ്റര്‍ ടെസി ജോസ്, നാലാം പ്രതിയും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹൈദരലി, അഞ്ചാം പ്രതിയും ആശുപത്രി അഡ്മിനിസ്‌ട്രേറ്ററുമായ സിസ്റ്റര്‍ ആന്‍സി, എട്ട്, ഒമ്പത്, പത്ത് പ്രതികളായ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, ശിശുക്ഷേമ സമിതി അംഗമായിരുന്ന ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍െഫന്റ് മേരി ബാലികാ മന്ദിരം മേധാവി സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ ഇന്നലെ ഹാജരായില്ല. ഇവര്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനും തുടര്‍നടപടിക്കുമായി കേസ് ഈ മാസം 7ലേക്ക് മാറ്റി.
Next Story

RELATED STORIES

Share it