Flash News

കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്

കൊട്ടിയൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു;നിരവധി പേര്‍ക്ക് പരിക്ക്
X


ഇരിട്ടി: കൊട്ടിയൂര്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ നാല് പേരുടെ നില ഗുരുതമാണ്. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി ഊവ്വാപ്പള്ളിയിലാണ് അപകടം. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊയിലാണ്ടി കുറുവങ്ങാട് മാവുഞ്ചോട് സ്വദേശികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ ചെങ്കല്‍ കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി ഫയര്‍ഫോഴ്‌സും മുഴക്കുന്ന്, ഇരിട്ടി പോലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.
ടെമ്പോ ട്രാവലര്‍ െ്രെഡവര്‍ കൊയിലാണ്ടി സ്വദേശി ശ്രീജേഷ് (34) ഉള്‍പ്പെടെ 4 പേരുടെ നില ഗുരുതരമാണ്.സ്വാമിനാഥന്‍ കരിമ്പനക്കുനി(41), ഭാര്യ ദീപ (35), മക്കളായ ശ്രീ ദീപ് (8), ശ്രീരാഗ് (11), രഘു കൈതവളപ്പില്‍ ( 49), ഭാര്യ വിദ്യ ( 40), ലക്ഷ്മി കൈതവളപ്പില്‍ (50), സുധ കൈതവളപ്പില്‍ (40), നാരായണി (60), ശശി ചങ്ങലായില്‍ (52), സുധാകരന്‍ ചെറി കമ്പനക്കുനി (44), ശിവദാസന്‍ പാടിക്കുനി(50), കരുണാകരന്‍ മാസ്റ്റര്‍ മങ്ങാര്‍ക്കുനി (63), ഭാര്യ ജാനു നമണ്യാര്‍ക്കുനി(50), ഗോപാലന്‍ കോഴിക്കുളങ്ങര (59), ശശി കോഴിക്കുളങ്ങര (49) കമലാക്ഷിയമ്മ (69), രമണി(49), രാധ പാടിക്കു നി(45), ചെങ്കല്‍ ലോറി െ്രെഡവര്‍ മാട്ടറ സ്വദേശി ജോഷി (36) ലോഡിംഗ് തൊഴിലാളികളായ ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ സ്വദേശികളായ അജീഷ് (34), അഭിലാഷ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്.



Next Story

RELATED STORIES

Share it