kannur local

കൊട്ടിയൂര്‍ ഉല്‍സവം ; സുരക്ഷ ശക്തമാക്കി



ഇരിട്ടി: കൊട്ടിയൂര്‍ ഉല്‍സവവുമായി ബന്ധപ്പെട്ട് മേഖലയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. ആറു മുതല്‍ ഉല്‍സവം തീരുന്നതുവരെ കേളകം, കൊട്ടിയൂര്‍, അമ്പായത്തോട് പാല്‍ച്ചുരം, ബോയ്‌സ് ടൗണ്‍, റോഡിലൂടെ ചെങ്കല്ല് കയറ്റി പോവുന്ന ലോറികളും നിരോധിച്ചു. സുരക്ഷയുടെ ഭാഗമായി ഇക്കരെ കൊട്ടിയൂര്‍, മന്ദംചേരി, അക്കരെ കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ പ്രത്യേക പോലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും. ഇരുനൂറോളം പോലിസുകാരെ ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിക്കായി നിയോഗിക്കും. ക്ഷേത്ര പരിസരം, ബസ്‌സ്റ്റാന്റ്് എന്നിവിടങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കും. കുളിക്കടവിലും ബസ് സ്്റ്റാന്റിലും വനിതാ പോലിസുകാരെ നിയോഗിക്കും. മഫ്ടിയിലും കൂടുതല്‍ പോലിസുകാരെ നിയോഗിക്കും. തലശ്ശേരി, കണ്ണൂര്‍ ഭാഗത്തു നിന്നുവരുന്ന ചെറിയ വാഹനങ്ങള്‍ കൂത്തുപറമ്പ്, നെടുംപൊയില്‍, വാരപ്പിടിക, കൊളക്കാട്, മഞ്ഞളാംപുറം വഴിയും വലിയ വാഹനങ്ങള്‍ കൂത്തുപറമ്പ്, നെടുംപൊയില്‍, തെറ്റുവഴി, തുണ്ടിയില്‍, ചെവിടിക്കുന്ന്, മണത്തണ, കേളകം വഴിയും പോവണം. മട്ടന്നൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ മട്ടന്നൂര്‍, ഉളിയില്‍, തില്ലങ്കേരി, മുഴക്കുന്ന്, എടത്തൊട്ടി, മഠപ്പുരച്ചാല്‍, മണത്തണ വഴിയും, ഇരിട്ടി ഭാഗത്തുള്ള വാഹനങ്ങള്‍ ഇരിട്ടി, ഹാജിറോഡ്, പാലപ്പുഴ, മഠപ്പുരച്ചാല്‍, മണത്തണ വഴിയും പോവണം. കുറ്റിയാടി, വയനാട് ഭാഗങ്ങളില്‍ നിന്നുള്ളവ ബോയ്‌സ് ടൗണ്‍ അമ്പായത്തോട് വഴിയും യാത്ര ചെയ്യണം. ഉല്‍സവ സമയത്ത് നീണ്ടുനോക്കി ടൗണ്‍ മുതല്‍ അമ്പായത്തോട് ടൗണ്‍ വരെ റോഡിനിരുവശങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല. ഉല്‍സവത്തിനു വരുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ ദേവസ്വം പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യും. മാനന്തവാടി ഭാഗത്തു നിന്നുവരുന്ന ലോറികളും ചരക്ക് വാഹനങ്ങളും മാനന്തവാടി നെടുംപൊയില്‍ റോഡിലൂടെ തിരിച്ചുവിടും. ബോയ്‌സ് ടൗണ്‍ പാല്‍ച്ചുരം കൊട്ടിയൂര്‍ റൂട്ടില്‍ ഇത്തരം സര്‍വീസ് അനുവദിക്കുന്നതല്ല. തിരക്കുള്ള ദിവസങ്ങളില്‍ ഇരട്ടത്തോട് മുതല്‍ കൊട്ടിയൂര്‍ അമ്പലം വരെ ചെറിയ വാഹനങ്ങള്‍ക്ക് വണ്‍വേ ട്രാഫിക് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ഡിവൈഎസ്പി അറിയിച്ചു.
Next Story

RELATED STORIES

Share it