Kollam Local

കൊട്ടാരക്കരയില്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിന്റെ വിവിധ മേഖലകളില്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. കൊട്ടാരക്കര താലൂക്കിലെ പല മേഖലകളിലും അനധികൃത ഖനനങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു താലൂക്ക് സംഘത്തിന്റെ മിന്നല്‍ പരിശോധന.അനധികൃതമായി മണ്ണെടുക്കുന്ന എസ്‌കവേറ്റര്‍, ടിപ്പര്‍  ലോറികള്‍ എന്നിവ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ എട്ടു മുതല്‍ പുത്തുര്‍, പവിത്രേശ്വരം, കരീപ്ര, വെളിയം, വെളിനല്ലൂര്‍, പൂയപ്പള്ളി വില്ലേജുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകള്‍ നടന്നത്. അനധികൃതമായ കര മണ്ണ് നീക്കം ചെയ്ത എസ്‌കവേറ്റര്‍,പാസില്ലാതെ കടത്തികൊണ്ടു പോയ പാറ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മൈലം പാറക്കടവ് ഭാഗത്ത് നിലം നികത്താന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറി താലൂക്ക്തല സ്‌ക്വാഡ് പിടി കൂടിയിരുന്നു. വരും ദിവസങ്ങളില്‍ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് സ്‌ക്വാഡ് ലീഡര്‍ ഭൂരേഖാ തഹസില്‍ ദാര്‍ അര്‍ ബീനാ റാണി അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി മോഹനകുമാരന്‍ നായര്‍, സീനിയര്‍ ക്ലര്‍ക്കുമാരായ ശിശുപാലന്‍ ,അരുണ്‍ കുമാര്‍, ജീവനക്കാരായ ഷെറിന്‍ ജേക്കബ്, ജയകുമാര്‍ , കൃഷ്ണനുണ്ണി എന്നിവരടങ്ങിയ സംഘമാണ് മിന്നല്‍ പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it