കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദം: കലക്ടറുടെ നടപടി എംപിയെ സഹായിക്കാനെന്ന് പി ടി തോമസ്

കൊച്ചി: എംപി ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി പുനപ്പരിശോധിക്കണമെന്ന കലക്ടറുടെ ഉത്തരവ് ചട്ടലംഘനമാണെന്ന് പി ടി തോമസ് എംഎല്‍എ.
ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വിധേയമായാണ് കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച ഇടുക്കി കലക്ടറുടെ ഈ നടപടിയെന്നും പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സബ് കലക്ടറുടെ നടപടിക്കെതിരേ ജോയ്‌സ് ജോര്‍ജ് നല്‍കിയ പരാതിയിന്‍മേല്‍ ആറുമാസത്തിനുശേഷമാണ് കലക്ടര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും വിശദീകരണം കേട്ടിട്ടില്ലെന്നു മാത്രമാണ് സബ് കലക്ടറുടെ നടപടിക്കെതിരേ ഉത്തരവിറക്കാന്‍ വേണ്ടി കലക്ടര്‍ നിരത്തുന്ന ന്യായം.
കുറിഞ്ഞി ഉദ്യാനത്തിന്റെ ഭൂമി പുനര്‍നിര്‍ണയിക്കണമെന്ന കലക്ടറുടെ നിര്‍ദേശത്തിനു പിന്നില്‍ ഇടതു സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടാവും.
പ്രദേശത്തെ കോടാനുകോടി വിലവരുന്ന ഗ്രാന്‍ഡിസ് മരങ്ങള്‍ വെട്ടിക്കൊണ്ടുപോവാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടെന്ന് എംഎല്‍എ ആരോപിച്ചു.
Next Story

RELATED STORIES

Share it