Flash News

കൊട്ടക്കാമ്പൂര്‍ ഭൂമി : ജോയ്‌സ് ജോര്‍ജ് എംപിക്ക് നോട്ടീസ്



ഇടുക്കി/ചെറുതോണി: കൊട്ടക്കാമ്പൂര്‍ ഭൂമിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിക്കും ഭാര്യക്കും ബന്ധുക്കള്‍ക്കും ദേവികുളം ആര്‍ഡിഒയുടെ നോട്ടീസ്. ഭൂമിയുടെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാവണമെന്നാണ് ആര്‍ഡിഒ ഓഫിസ് ആവശ്യപ്പെട്ടിരിക്കുന്നത്. രേഖകളുമായി ഹാജരായില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്. നിയമാനുസൃതമായ നടപടികളുമായി മുന്നോട്ടു പോവുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സബ്കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഭൂമി പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്. വട്ടവട കൊട്ടക്കാമ്പൂര്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍, മറയൂര്‍ മേഖലകളില്‍ ഭൂമി കൈവശം വച്ചിരിക്കുന്നവരുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് എംപിക്കും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് അയച്ചത്. അതേസമയം, ദേവികുളം സബ്കലക്ടര്‍ അയച്ചതായി പറയുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.
Next Story

RELATED STORIES

Share it