Idukki local

കൊട്ടക്കാമ്പൂരില്‍ ഭൂമി കൈയേറിയ സിപിഎം നേതാവിന്റെ കമ്പനി അസാധുവാക്കി

മൂന്നാര്‍: കൊട്ടാക്കമ്പൂര്‍ നീലക്കുറിഞ്ഞി ഉദ്യാന മേഖലയില്‍ ഭൂമി കൈയേറിയ സിപിഎം നേതാവിന്റെ കമ്പനി കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കി. പെരുമ്പാവൂരിലെ മുനിസിപ്പല്‍ കൗണ്‍സിലറും സിപിഎം നേതാവുമായ സിഒവൈ റജി എന്ന ജോണ്‍ ജേക്കബിന്റെ കമ്പനിയാണ് കടലാസ് കമ്പനിയാണെന്നു കണ്ടെത്തി റദ്ദാക്കിയത്. ജോണ്‍ ജേക്കബ് റോയല്‍ അഗ്രിക്കള്‍ച്ചര്‍  എന്ന കമ്പനിയുണ്ടാക്കിയാണ് കൊട്ടാക്കമ്പൂരില്‍ ബ്ലോക്ക് 58ല്‍ ഇവര്‍ ഭൂമി വാങ്ങിക്കൂട്ടിയത്. സിഒവൈ റെജിയും അദ്ദേഹത്തിന്റെ ഭാര്യ സെന്‍സി ജോണും ഡയറക്ടര്‍മാരായാണ് റോയല്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അതിനു മുന്‍പുതന്നെ ഇവര്‍ കൊട്ടക്കമ്പൂരില്‍ ഭൂമി വാങ്ങിയിരുന്നു. തിമിഴ് തോട്ടം തൊഴിലാളികളെ മറയാക്കി പവര്‍ ഓഫ് അറ്റോര്‍ണി വഴിയാണ് ഇടപാട് നടന്നത്. 52 ഏക്കറോളം ഭൂമിയാണ് റോയല്‍ കമ്പനിയുടെ പേരിലുള്ളത്. ഇത് പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി രജിസ്ട്രാര്‍ ഓഫിസിലാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. എന്നാല്‍ കമ്പനി മറ്റ് പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിരുന്നില്ല. ഭൂമി ഇടപാടിനു മാത്രമായുള്ള ഒരു കടലാസു കമ്പനിയാണെന്നിത് എന്ന് മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ചെയ്‌തോടെ കമ്പനി ഇല്ലാതായ അവസ്ഥയാണ് ഇപ്പോഴുളളത്. അതേസമയം, ജോണ്‍ ജേക്കബ്, ജോയ്‌സ് ജോര്‍ജ് അടക്കമുള്ളവര്‍ കൈയേറിയ കൊട്ടാക്കമ്പൂര്‍ നീലക്കുറിഞ്ഞി ഉദ്യാന മേഖലയിലെ ഭൂമി വിവാദം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൂന്നാര്‍ മേഖലയില്‍ സിപിഐയും സിപിഎമ്മും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മന്ത്രി എം എം മണി കൈയേറ്റ മാഫിയയുടെ അംബാസിഡര്‍ ആണ്. ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം സബ് കലക്്ടര്‍ റദ്ദാക്കിയ സ്ഥിതിക്ക് ആ ഭൂമി ഉദ്യാനത്തോ്ട് കൂട്ടിച്ചേര്‍ക്കുകയാണ് കലക്്ടര്‍ ചെയ്യേണ്ടത്. ജോയ്‌സ് ജോര്‍ജിന്റെ അപ്പീല്‍ സ്വീകരിച്ച കലക്്ടര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസ്സെടുക്കണം. മുഖ്യമന്ത്രി അടിയന്തര കാബിനറ്റ് വിളിച്ച് നീലക്കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സിബിഐയെക്കൊണ്ട് അന്വേഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it