കൊടുവായൂര്‍ ജിഎച്ച്എസ്എസ്പൂര്വ വിദ്യാര്‍ഥി സംഗമം നാളെ
BY kasim kzm5 Feb 2018 3:57 AM GMT
kasim kzm5 Feb 2018 3:57 AM GMT
കൊടുവായൂര്‍: ജില്ലയില്‍ മികച്ച പഠന നിലവാരം പുലര്‍ത്തുന്ന കൊടുവായൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മറ്റൊരു ചരിത്രനേട്ടത്തിലേക്കു ചുവടുവെയ്ക്കാനൊരുങ്ങുന്നു. പൊതുവിദ്യഭ്യാസം മെച്ചപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടാണു സ്കൂള്‍ നവീകരരമത്തിനൊരുങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ മൂന്നുകോടി അനുവദിച്ചിട്ടുണ്ട്. ഇതില്‍ കിറ്റ്കോ തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, ലാബ്, ലൈബ്രറി, സ്പോര്‍ട്സ് കോംപ്ലക്സ്, ശുചിമുറികള്‍ തുടങ്ങിയവ ഉള്‍പ്പെടും. ഇതിനു പുറമെയുള്ള പ്ലാനില്‍ ചുറ്റുമതില്‍ കുടിവെള്ള വിതരണം, സോളാര്‍ പാനല്‍ വിതരണം, സോളാര്‍ പാനല്‍ നിര്‍മാണം, കംപ്യൂട്ടര്‍ എന്നിവയും ഉണ്ട്. സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി സ്കൂള്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ശേഷം മിച്ച വൈദ്യുതി കെഎസ്ഇബിയ്ക്കു വില്‍ക്കാനും സ്കൂളിലെ നവീകരണ പ്ലാനില്‍ ലക്ഷ്യമിടുന്നു. ഇതിനായി ആറിന് രാവിലെ 10ന് സ്കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT