kozhikode local

കൊടുവള്ളിയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലകളില്‍ മോഷണം; ഒരു കിലോ വെള്ളിയും 40 ഗ്രാം സ്വര്‍ണവും കവര്‍ന്നു

കൊടുവള്ളി: കൊടുവള്ളിയിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലകളില്‍ വന്‍ മോഷണം. ഒരു കിലോഗ്രാം വെള്ളിയും 40 ഗ്രാം സ്വര്‍ണവും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൊടുവള്ളി ബസ് സ്റ്റാന്റിന് എതിര്‍വശം മുകള്‍ ബില്‍ഡിങ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാനിപുരം സ്വദേശി സുജിത്, അസ്സയിനാര്‍, റഫീഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ആഭരണ നിര്‍മാണ ശാലകളിലാണ് മോഷണം.
റൂമിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷണ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയുടമകള്‍ കൊടുവള്ളി പോലിസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധരും പോലിസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it