kozhikode local

കൊടുവള്ളിയില്‍ അഗ്‌നിബാധ; ദുരന്തം ഒഴിവായത് തലനാരിഴക്ക്‌

കൊടുവള്ളി: കൊടുവള്ളിയിലെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിലുണ്ടായ തീപിടുത്തത്തില്‍ വന്‍അപകടം ഒഴിവായത് തലനാരിഴക്ക്. ദേശീയപാതയില്‍ മുസ്ലിം ഓര്‍ഫനേജിന് സമീപമുള്ള എസ്എഎസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട് ചിക്കീസ് ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റാണ് തീപിടിച്ച് പൂര്‍ണമായും കത്തിനശിച്ചത്.
വ്യാഴാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഹോട്ടലിലും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാരാരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. വയനാട് സ്വദേശി അബ്ദുള്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ കെഎസ്എഫ്ഇയുടെ അടക്കം സ്വകാര്യ ബാങ്കുകളും ലോഡ്ജ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുണ്ട്. മുക്കം, നരിക്കുനി, വെള്ളിമാട്കുന്ന് എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Next Story

RELATED STORIES

Share it