thrissur local

കൊടുങ്ങല്ലൂര്‍ ബൈപാസ്; ശാസ്ത്രീയ പഠനത്തിന് ഉന്നതതല സമിതി രൂപീകരിച്ചു

തൃശൂര്‍: ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍-ബൈപാസില്‍ നിരന്തരമുണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ശാസ്ത്രീയമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ഉന്നതതല സമിതി രൂപീകരിച്ചതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ടി എന്‍ പ്രതാപന്‍ എംഎല്‍എ നല്‍കിയ സബ്മിഷന്റെയും നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
നാറ്റ്പാക് ശാസ്ത്രജ്ഞന്‍ സുനില്‍ ബാബു, ദേശീയപാത സൂപ്രണ്ടിങ് എന്‍ജിനീയര്‍, കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി, തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (കണ്‍വീനര്‍) എന്നിവരാണ് വിദഗ്ധസമിതി അംഗങ്ങള്‍. സമിതി കൊടുങ്ങല്ലൂരിലെ പൊതുസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഏഴ് ദിവസത്തിനകം റോഡ് സുരക്ഷാ അതോറിറ്റി കമ്മീഷണര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള റോഡ്‌സുരക്ഷ അതോറിറ്റി കമ്മീഷണര്‍ നടത്തിയ ആദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ ദേശിയപാത ചീഫ് എന്‍ജിനീയര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്നിവര്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ കോട്ടപ്പുറം, ചന്തപ്പുര ജങ്ഷനുകളിലെ ലേ ഔട്ട് മാറ്റുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണ് മണല്‍ചാക്ക് നിറച്ച് നടത്തിവരുന്നത്.
തെരുവ് വിളക്ക് സ്ഥാപിക്കേണ്ടത് ബന്ധപ്പെട്ട മുനിസിപാലിറ്റിയാണെന്നും, അതിനുള്ള തുക അനുവദിച്ച് നടപടി സ്വീകരിക്കുവാന്‍ നഗരസഭയ്ക്ക് 31.12.2015ല്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. കേരള റോഡ്‌സുരക്ഷാ അതോറിറ്റിയുടെ തീരുമാനപ്രകാരം റോഡിലെ സുരക്ഷാ പ്രവൃത്തികള്‍ക്കായി 33,44,234 രൂപ എന്‍എച്ച് ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇതിന് പുറമെയാണ് ശാസ്ത്രീയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
സ്വീകരണം നല്‍കി
ചാലക്കുടി: തപസ്യ കലാ സാസ്‌ക്കാരിക വേദിയുടെ സഹ്യസാനു യാത്രക്ക് ചാലക്കുടിയില്‍ സ്വീകരണം നല്‍കി. സംഘടനാ സെക്രട്ടറി പ്ര. പി ജി ഹരിദാസ്, നഗരസഭാ കൗണ്‍സിലര്‍ കെ എം ഹരിനാരായണന്‍, ടി കെ ജാനകി, ഷോജി ശിവപുരം, പി എസ് സുമേഷ്, പി വി സുകേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it