thrissur local

കൊടുങ്ങല്ലൂരില്‍ കടല്‍ക്ഷോഭം രൂക്ഷം ; 50ല്‍ പരം വീടുകള്‍ വെള്ളത്തിലായി



കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ ഇന്നലെ തെളിഞ്ഞ കാലാവസ്ഥയായിട്ടും എറിയാട് പഞ്ചായത്തിലെ മണപ്പാട്ട് ചാല്‍ ഭാഗത്ത് കടല്‍ക്ഷോഭം രൂക്ഷമാവുകയും 50ല്‍ പരം വീടുകള്‍ വെള്ളത്തിലാവുകയും ചെയ്തു. ഇന്നലെ വൈകീട്ട് മൂന്നോടെ കടലേറ്റ സമയത്തായിരുന്നു പെട്ടെന്ന് തിരമാലകള്‍ അടിച്ചു കയറിയത്. ശക്തമായ കടല്‍ക്ഷോഭമുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജീവാപായം ഒഴിവായെങ്കിലും വീട്ടിലുള്ള സാധനങ്ങള്‍ പലതും നഷ്ടപ്പെടുകയുണ്ടായി. തൃശൂരില്‍ നിന്ന് ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ റവന്യൂ ഉദ്യോഗസ്ഥന്മാരും കൊടുങ്ങല്ലൂര്‍ എസ്‌ഐ കെ ജെ ജിതീഷിന്റെ നേതൃത്വത്തില്‍ പോലിസ് സേനാംഘങ്ങളും വാര്‍ഡ് മെമ്പര്‍ മുജീബ് റഹ്്മാന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങളും കടല്‍തീരത്ത് സന്നിഹിതരായിരുന്നു. വീടുകള്‍ വെള്ളത്തിലായവര്‍ക്ക് തല്‍ക്കാലം റവന്യൂവിഭാഗം താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തെ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങളെ റവന്യൂ വിഭാഗം ഷെല്‍ട്ടറിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ടായിരുന്നു.
Next Story

RELATED STORIES

Share it