Flash News

കൊടുങ്കാറ്റ് ശക്തി പ്രാപിച്ച് ഒമാനിലെത്തി. മതിലിടിഞ്ഞ് ബാലിക മരിച്ചു

കൊടുങ്കാറ്റ്  ശക്തി പ്രാപിച്ച് ഒമാനിലെത്തി. മതിലിടിഞ്ഞ് ബാലിക മരിച്ചു
X
സലാല: അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട മേക്കുനു കൊടുങ്കാറ്റ് കൂടുതല്‍ അപകടകാരിയായി സലാല തീരത്ത് ആഞ്ഞ് വീശാന്‍ തുടങ്ങി. കാറ്റഗറി രണ്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന കൊടുങ്കാറ്റ് കൂടുതല്‍ ശക്തമായി മൂന്ന് വിഭാഗത്തിലാണ് ഒമാന്‍ തീരത്ത് ആഞ്ഞ് വീശുന്നത്. ദോഫാര്‍ മേഖലയിലെ കടലോര പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിലാണ്. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ 40 അടി ഉയരത്തിലാണ് തിരമാലകള്‍ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മതിലിടിഞ്ഞ് 12 കാരിയായ ബാലിക മരണപ്പെട്ടതായി ഒമാന്‍ റോയല്‍ പോലീസ് വ്യക്തമാക്കി. ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരങ്ങളും കല്ലുകളും വീണ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 170 കി.മി. വേഗതയിലാണ് മേക്കുനു ഒമാനിലേക്ക് പ്രവേശിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ കഴിയുന്ന 10,000 ആളുകളെ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അത് സമയം രക്ഷാ പ്രവര്‍ത്തനത്തിനായി രണ്ട് ഇന്ത്യയുടെ രണ്ട്്് നാവിക കപ്പലുകള്‍ ഒമാന്‍ തീരത്തേക്ക് പുറപ്പെട്ടതായി മസ്‌കത്തിലെ ഇന്ത്യന്‍ എംബസ്സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ദീപക് എന്നീ കപ്പലുകളാണ് ഹെലികോപ്റ്ററടക്കമുള്ള സജ്ജീകരണങ്ങളുമായി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നത്. യമനിലെ സൊകോത്ര ദ്വീപില്‍ മെക്കുനു ആഞ്ഞ് വീശിയതിനെ തുടര്‍ന്ന് 40 ഓളം പേരെ കാണാതായിട്ടുണ്ട്. ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നത് യുഎഇയും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളാണ്. ശക്തമായ മഴ പെയ്യുന്ന സലാലയിലെ റോഡുകളിലെല്ലാം വെള്ളക്കെട്ടുകളാണ്.
Next Story

RELATED STORIES

Share it