Idukki local

കൊടുംവളവില്‍ പ്ലാസ്റ്റിക് വള്ളികൊണ്ടൊരു 'സംരക്ഷണം'



പീരുമേട്: ദേശീയ പാതയിലെ അപകട സാധ്യതയേറിയ കൊടുംവളവില്‍ സംരക്ഷണ ഭിത്തിയുമില്ല ബാരിക്കേഡുമില്ല. പകരം പ്ലാസ്റ്റിറ്റിക് വള്ളി വലിച്ചുകെട്ടി ദേശീയപാതാ അധികൃതര്‍ 'മാതൃക'യായി. ദേശീയപാത 183ല്‍ പാമ്പനാറിനു സമീപമുള്ള കൊടുംവളവിലാണ് റോഡിനു സൈഡില്‍ പ്ലാസ്റ്റിക്ക് വള്ളി കെട്ടി നിര്‍ത്തിയിരിക്കുന്നത്. റോഡിന് താഴ്‌വശം അമ്പതടി താഴ്ചയുള്ള കുഴിയാണ് .സുരക്ഷാ വലയങ്ങള്‍ ഇല്ലാത്തതിനാല്‍ ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിനിടയാക്കും. പ്ലാസ്റ്റിക്ക് വള്ളി കെട്ടി നിര്‍ത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞെങ്കിലും മറ്റു യാതോരു നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.മുമ്പും അപകടങ്ങള്‍ ഈ വളവില്‍ സംഭവിച്ചിട്ടുണ്ട്. മഴക്കാലം ആരംഭിച്ചതോടെ പീരുമേട്ടിലും പരിസര സ്ഥലങ്ങളിലും അപകടങ്ങള്‍ കൂടുകയാണ്. ദേശീയ പാതയില്‍ സുരക്ഷാ ഭിത്തികള്‍ ഇല്ലാതെയുള്ള വളവുകളും പാതകളും നിരവധിയാണ്. സമാനമായ രീതിയില്‍ ദേശീയ പാത 183ല്‍ അമ്പത്തിയേഴാം മൈലിനു സമീപം ചെങ്കൂത്തായ കൊക്കയോട് ചേര്‍ന്ന ഭാഗത്തെ കലുങ്ക്  തകര്‍ന്ന് ഒരു മാസം പിന്നിടുമ്പോഴും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി പോകുന്നത്. പോലിസ് സ്ഥാപിച്ച  ബാരിക്കേഡ് മാത്രമാണ് ഇവിടെയുള്ളത്. ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. കലുങ്കിന് സമീപത്ത് വെള്ളം ഒഴുകുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടാത്തതാണ് കലുങ്ക് തകരാനുള്ള കാരണം. രാത്രികാലങ്ങളിലാണ് ഇത് വഴിയുള്ള ഗതാഗതത്തിന് ഡ്രൈവര്‍മാര്‍ക്ക്  ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.പാതയോരത്ത് പടര്‍ന്നു കിടക്കുന്ന കൊടുംകാടുകള്‍ ദിശാ സൂചക ബേ ാര്‍ഡുകള്‍ മറക്കുന്നതിനൊപ്പം റോഡ് കാണാന്‍ കഴിയാത്ത വിധത്തിലുമാണ്.
Next Story

RELATED STORIES

Share it