kozhikode local

കൊടിയത്തൂരും കാരശ്ശേരിയിലും സംഘര്‍ഷം

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടിയില്‍ പൊതുവെ വോട്ടിങ് സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളില്‍ സംഘര്‍ഷം. കാരശേരി പാറത്തോട് ആരോഗ്യ ഉപകേന്ദ്രത്തിലെ 115ാം നമ്പര്‍ ബൂത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആദ്യ ഒരു മണിക്കൂറില്‍ തന്നെ 30 ഓളം പേര്‍ ഓപ്പണ്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. വീണ്ടും ചിലരെ ഓപ്പണ്‍ വോട്ട് ചെയ്യിപ്പിക്കാനായി ഇടത് പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ അത് യുഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലീസെത്തി രംഗം ശാന്തമാക്കി. കൊടിയത്തൂര്‍ പന്നിക്കോട് ജിഎല്‍പി സ്‌കൂളിലെ 125, 126 ബൂത്തുകള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിന് മുന്നില്‍ ഇടത് പ്രവര്‍ത്തകര്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചതായുള്ള ആരോപണമാണ് സംഘര്‍ഷത്തിന് കാരണം. മുക്കം എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസെത്തി ലാത്തി വീശിയാണ് ഇരുവിഭാഗത്തേയും പിരിച്ചുവിട്ടത്.
അതിനിടെ പന്നിക്കോട് എയുപി സ്‌കൂളില്‍ 128 നമ്പര്‍ ബൂത്തില്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ മെല്ലെ പോക്കു കാരണം വോട്ടെടുപ്പ് ഏറെ വൈകി. സ്ത്രീകള്‍ അടക്കമുളള വോട്ടര്‍മാര്‍ വോട്ട് ചെയ്യാതെ തിരിച്ചു പോയി.
Next Story

RELATED STORIES

Share it