kasaragod local

കൊടിമരം കാണാതായതിനെ ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്



കുറ്റിക്കോല്‍: കൊടിമരം തുടര്‍ച്ചയായി നശിപ്പിക്കുന്നതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമമാസക്തമായി. സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി നടത്തിയ അക്രമത്തില്‍ പരിക്കേറ്റ കോ ണ്‍ഗ്രസ് പ്രവര്‍ത്തകനേയും കുടുംബത്തേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേഡകം ചുള്ളിക്കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാമന്‍(39), ഭാര്യ ബിന്ദു (37), മാതാവ് നാരായണി(55), അയല്‍വാസി ശാന്തമ്മ(44) എന്നിവരെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരെ ബേഡകം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 30 ഓളം പേര്‍ വീടുകയറി അക്രമിക്കുകയായിരുന്നുവെന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it