malappuram local

കൊടികുത്തിമല ടൂറിസം പദ്ധതി; വനഭൂമിയിലൂടെയുള്ള റോഡ്: നടപടിപൂര്‍ത്തിയായതായി മന്ത്രി അലി

മലപ്പുറം: കൊടികുത്തിമല ടൂറിസം പദ്ധതി പ്രദേശത്തേയ്ക്ക് വനഭൂമിയിലൂടെയുള്ള റോഡ് നിര്‍മാണത്തിന് എല്ലാ നടപടികളും പൂര്‍ത്തിയായതായി മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. 2016 ജനുവരി 31 നകം റോഡ് നിര്‍മാണം പൂര്‍ത്തിയാവും. ഒന്നേമുക്കാല്‍ കി.മീ റോഡിന് 67 ലക്ഷം രൂപയാണ് മാറ്റിവച്ചത്. അമ്മിനിക്കാടുനിന്ന് വനഭൂമിവരെയുള്ള റോഡ് നിര്‍മാണം നേരത്തേ പൂര്‍ത്തിയായിട്ടുണ്ട്. 6 കോടി രൂപ എസ്റ്റിമേറ്റില്‍ പൊതുമരാമത്ത് വകുപ്പാണ് റോഡ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.—ഈ റോഡ് നിര്‍മാണത്തോടൊപ്പം ഇക്കോടൂറിസം പദ്ധതിയുടെ നിര്‍മാണ പ്രവൃത്തിയും ആരംഭിക്കാനാവും. അതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചുവരികയാണ്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മാഞ്ഞളാംകുഴി അലി പറഞ്ഞു. —അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായിട്ടും ഇപ്പോള്‍തന്നെ ഒട്ടേറെ പേര്‍ കൊടികുത്തിമലയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ദിനേന എത്തുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഒട്ടേറ പേരെ ആകര്‍ഷിക്കാന്‍ കഴിയുന്ന മലബാറിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി കൊടികുത്തിമല മാറുമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it