kasaragod local

കൊടവലം ചാല്‍ കൈവഴികള്‍ക്ക് ഖനനമാഫിയ മരണമണി തീര്‍ക്കുന്നു

ഇരിയ: പൂണൂര്‍ ചെങ്കല്‍കുന്നില്‍ നിന്ന് ആരംഭിച്ച് ഇരിയ, കണ്ണോത്ത്, കുമ്പള, മീങ്ങോത്ത്, കൊടവലം, വിഷ്ണുമംഗലം, ചിത്താരിപുഴയായി രൂപം കൊള്ളുന്ന കൊടവലം ചാല്‍ മരണ ഭീഷണി നേരിടുന്നു. കൊടവലം ചാലിന്റെ ജലസ്രോതസ്സുകളായ ഇരിയ, കണ്ണോത്ത്, കുമ്പള, മീങ്ങോത്ത്, കൊടവലം, പള്ളംങ്കോട്ട്, കൊമ്മട്ട, പട്ടര്‍കണ്ടം, ചെക്യാര്‍പ്പ്, പന്നിക്കുന്ന്, നാര്‍ക്കളം, കരക്കക്കുണ്ട്, എടമുണ്ട, മധുരംപാടി, വണ്ണാര്‍വയല്‍ മേഖല പൂര്‍ണ്ണമായും മണ്ണ്, ചെങ്കല്‍ ഖനനമാഫിയകളുടെ നിയന്ത്രണത്തിലാണ്. ഇവിടത്തെ കുന്നുകളെല്ലാം തന്നെ 5 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെ താഴ്ചയില്‍ ഖനനം ചെയ്ത് കടത്തിക്കൊണ്ട് പോയിട്ടുണ്ട്. പട്ടര്‍കണ്ടം റോഡ് നിര്‍മാണത്തിന് കൊടവലം തോടിന്റെ ജലസ്രോതസ്സായ കുന്നുകള്‍ 10 മീറ്ററിലധികം താഴ്ചയില്‍ തുരന്ന് ഇല്ലാതാക്കി. റോഡ് വന്നതോടെ ഈ മേഖലയിലെ കുന്നുകള്‍ എല്ലാം ഖനനം ചെയ്ത് കടത്താന്‍ തുടങ്ങിയിട്ടുണ്ട്.
ചിത്താരി പുഴയുടെ മറ്റൊരു കൈവഴിയായ കൊടവലം ചാലും വറ്റി വരണ്ടു. ഈ ചാലിന്റെ ജല സ്രോതസ്സുകളായ കേളോത്തെയും പൊള്ളക്കടവിലെയും കുന്നുകള്‍ ഖനനം ചെയ്ത് കടത്തി. കൊടവലം ചാലിന്റെ പ്രധാന ജലസ്രോതസ്സും ജൈവ വൈവിധ്യകേന്ദ്രവുമായ മയിലാട്ടിക്കുന്ന് തുരന്ന് ഇല്ലാതാക്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഏപ്രില്‍ അവസാനം വരെ ജലം ഒഴുകിയിരുന്ന ചാല്‍ ഈ വര്‍ഷം ഡിസംബറില്‍ തന്നെ വറ്റി. പുല്ലൂര്‍ വില്ലേജില്‍ കിണറുകള്‍ 90 ശതമാനവും വറ്റി വരണ്ടിരിക്കുകയാണ്. ഖനനമാഫിയകള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ റവന്യൂ-പഞ്ചായത്ത് അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it