Second edit

കൊച്ചുകള്ളങ്ങള്‍

പ്രിയപ്പെട്ടവര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനായി സദുദ്ദേശ്യപൂര്‍വം കള്ളംപറയുന്നത് പലര്‍ക്കിടയിലും പതിവാണ്. ഉദാഹരണത്തിന്, പ്രായമായ അമ്മയോട് അവരുടെ അടുത്ത ബന്ധുവിന്റെ മരണം ഒളിച്ചുവയ്ക്കുന്നത് മക്കള്‍ക്കിടയില്‍ പതിവാണ്. എന്തിന് ഈ പ്രായത്തില്‍ അമ്മയെ വിഷമിപ്പിക്കണം എന്നാണ് അവരുടെ ചിന്താഗതി.
അതു ന്യായമോ എന്ന വിഷയം തത്ത്വചിന്തകരും പരിശോധനാവിഷയമാക്കാറുണ്ട്. തത്ത്വചിന്തകനായ ക്വാമി ആന്തണി അപ്പയ്യ അത്തരം നൈതിക പ്രശ്‌നങ്ങളെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്ന വ്യക്തിയാണ്. ന്യൂയോര്‍ക്ക് ടൈംസിലെ ദ എത്തിസിസ്റ്റ് എന്ന അദ്ദേഹത്തിന്റെ കോളത്തില്‍ ഈയിടെ ഒരു സ്ത്രീ അദ്ദേഹത്തോടു ചോദിച്ചത് ഇതേ ചോദ്യമാണ്.
ദാര്‍ശനികനായ അപ്പയ്യ പറയുന്നത് ഡിമന്‍ഷ്യ പോലെ മറവിരോഗത്തിനു വിധേയമായവരെ സംബന്ധിച്ചിടത്തോളം അത്തരം ദുഃഖവാര്‍ത്തകള്‍ ഒഴിവാക്കുന്നതില്‍ തെറ്റില്ലെന്നാണ്. കാരണം, അടുത്ത ബന്ധുവിന്റെ മരണവാര്‍ത്തയായാലും അവര്‍ അതു മറക്കും. വീണ്ടും അതേ കാര്യം അവരെ ഓര്‍മിപ്പിക്കേണ്ട അവസ്ഥ വരും. അങ്ങനെ ഒരു വിഷയം പലതവണ മനപ്രയാസത്തിന് ഇടയാക്കുന്ന അവസ്ഥ ഒഴിവാക്കുന്നതു തന്നെയാണു നല്ലത്.
എന്നാല്‍, കാര്യങ്ങള്‍ മനസ്സിലാക്കാനും അതിനോട് സമരസപ്പെടാനും കഴിയുന്നവരോട് ഇത്തരം കൊച്ചുകള്ളങ്ങള്‍ പറയുന്നത് അനീതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സുഖവും ദുഃഖവും നല്ലതും ചീത്തയും ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ ശാന്തമായി കാര്യങ്ങള്‍ വിശദീകരിക്കുക മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it