കൊച്ചി

കൊച്ചി
X
kochi

kochi

കൊച്ചി തുടര്‍ച്ചയായി ആറാം തവണയാണ് ഡൊമിനിക് പ്രസന്റേഷന്‍ (കോണ്‍.)അങ്കത്തിനിറങ്ങുന്നത്.നാട്ടുകാരനും സിപിഎം കൊച്ചി ഏരിയാ സെക്രട്ടറിയുമായ കെ ജെ മാക്‌സിയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഡൊമിനിക്കിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ചെല്ലാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കോ ണ്‍ഗ്രസ് നേതാവ് കെ ജെ ലീനസ് വിമതനായി രംഗത്തുണ്ട്. പ്രവീ ണ്‍ ദാമോദര പ്രഭുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിടിയു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, എസ്ഡിപിഐ സംസ്ഥാന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന സു ള്‍ഫിക്കര്‍ അലിയാണ് എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥി.വെല്‍ഫെയല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി എ എസ് മുഹമ്മദും പിഡിപി സ്ഥാനാര്‍ഥിയായി ടി പി ആന്റണിയും മല്‍സര രംഗത്തുണ്ട്.

[related]
Next Story

RELATED STORIES

Share it